അപകടങ്ങളുണ്ടായേക്കാവുന്ന മുഴുവന്‍ വളവുകളും നന്നാക്കും: വി അബ്ദുറഹ്മാന്‍
താനൂര്‍: താനൂരില്‍ ഇനിയും അപകടങ്ങളുണ്ടാവാതിരിക്കാന്‍ നഗരത്തിലെ കൊടും വളവുകള്‍ നേരെയാക്കുമെന്നും ടാങ്കര്‍ മറിയാന്‍ കാരണമായ താനൂര്‍ ജ്വോതി വളവില്‍ അടിയന്തിരമായി ഹമ്പുകളും സിഗ്നലുകളും സ്ഥാപിക്കുമെന്നും സ്ഥലം എംഎല്‍എ വി അബ്ദുറഹ്മാന്‍ പറഞ്ഞു. ടാങ്കര്‍ ലോറി മറിഞ്ഞു തീപിടിച്ചു വന്‍ അപകടമുണ്ടായ പ്രദേശത്ത് സന്ദര്‍ശനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ 11.30 നാണു എംഎല്‍എയും സംഘവും പ്രദേശത്തെത്തിയത്. വലിയ വളവുകള്‍ നേരെയാക്കുന്നതിനു സ്ഥലം ഏറ്റെടുക്കുന്നതുള്‍പ്പെടെയുള്ള നടപടികളുള്ളതിനാല്‍ ജോലികള്‍ തുടങ്ങുന്നതിനു മാസങ്ങളെടുക്കും. അതിനു സ്വകാര്യ വ്യക്തികളുടെ സഹകരണമാവശ്യമാണ്. ഇക്കാര്യം ഭൂ ഉടമകളോട് സംസാരിച്ചു യുക്തമായ തീരുമാനമെടുക്കും.
താനൂര്‍ എം.ഇ.എസ് വളവ് നേരെയാക്കുന്നതിനു സ്ഥലം ഏറ്റെടുക്കുന്നതടക്കമുള്ള കാര്യങ്ങള്‍ പൂര്‍ത്തിയായതായി എംഎല്‍എ അറിയിച്ചു.അപകടമുണ്ടായ വളവില്‍ ഹമ്പുകളും സിഗ്നലുകളും ഒരാഴ്ച്ചക്കുള്ളില്‍ തന്നെ സ്ഥാപിക്കാന്‍ അധികാരികള്‍ക്കു നിര്‍ദേശം നല്‍കി. തീ പിടിത്തത്തില്‍ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നാശ നഷ്ടം സംഭവിച്ചവര്‍ക്കു സര്‍ക്കാറില്‍ നിന്നു ധനസഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ധനം ഒഴുകിയ കനാലില്‍ ഇറങ്ങരുതെന്ന് പ്രദേശത്തുകാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ കിണറുകളിലെ വെള്ളമുപയോഗിക്കുന്നതിനു തടസങ്ങളൊന്നുമില്ല. ആവശ്യമെങ്കില്‍ വെള്ളം പരിശോധിക്കുന്നതിനു ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കു നിര്‍ദേശം നല്‍കാമെന്നു ഡി.എം.ഒ അറിയിച്ചിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."