വെള്ളനാട് പഞ്ചായത്ത് ബജറ്റ്: കാര്‍ഷിക മേഖലക്ക് ഊന്നല്‍
നെടുമങ്ങാട്: കാര്‍ഷിക മേഖയുടെ വികസനത്തിനും ദാരിദ്യ നിര്‍മാര്‍ജനത്തിനും ഊന്നല്‍ നല്കി വെള്ളനാട് ഗ്രാമപഞ്ചായത്ത് ബജറ്റ്. 22.64 കോടി രൂപ വരവും 23.96 കോടി രൂപ ചിലവും 13.38 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് എസ്.ഡബ്ല്യൂ.സജിത അവതരിപ്പിച്ചത്.
കൂവക്കുടി പാലത്തിന് സമീപം സ്ഥലം ഏറ്റെടുത്ത് പാര്‍ക്ക് നിര്‍മിക്കും, വെളിയന്നൂര്‍, കമ്പനിമുക്ക്, വാളിയറ, മുണ്ടേല വാര്‍ഡുകളില്‍ പകല്‍വീട് , 18 വാര്‍ഡിലും ഗ്രാമകേന്ദ്രങ്ങള്‍ തുറക്കും, ഗംഗാമലയില് ഇലക്ട്രിക് ശ്മശാനത്തിന്റെ രണ്ടാംഘട്ട പണി ആരംഭിക്കും, എല്ലാ വാര്‍ഡുകളിലും പൊതുകിണര്‍ , വെള്ളനാട് ടൗണില്‍ ആധുനിക സൗകര്യമുള്ള കമ്പ്യൂട്ടര്‍ പരിശീലന കേന്ദ്രം, കുടുംബശ്രീയ്ക്ക് പുതിയ തൊഴില്‍ സംരംഭങ്ങള്‍ , പ്രധാന തോടുകളില്‍ തടയണകള്‍, നാലിടങ്ങളില്‍ പൊതുശൗചാലയങ്ങള്‍ തുടങ്ങിയവയാണ് പ്രധാന പ്രഖ്യാപനങ്ങള്‍. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."