HOME
DETAILS
MAL
വയനാട്ടില്‍ രണ്ട് പേരുടെ സാംപിള്‍ പരിശോധനക്കയച്ചു
backup
June 01 2018 | 21:06 PM
മാനന്തവാടി: കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഭീതി വിതച്ചു കൊണ്ടിരിക്കുന്ന നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംശയമുള്ള വയനാട്ടിലെ രണ്ടു പേരുടെ സാംപിള്‍ ആരോഗ്യ വകുപ്പ് ശേഖരിച്ചു. വിദഗ്ധ പരിശോധനകള്‍ക്കായി മണിപ്പാല്‍ വെറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. പുല്‍പ്പള്ളി സ്വദേശിയുടെയും അര്‍ബുദ രോഗത്തെ തുടര്‍ന്ന് നല്ലൂര്‍നാട് അര്‍ബുദ ചികിത്സ കേന്ദ്രത്തില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച മരണമടഞ്ഞ ആളുടെയും സാംപിളുകളാണ് ശേഖരിച്ചത്. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അടുത്തിടെ ചികിത്സ തേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."