HOME
DETAILS
MAL
കൈപിടിച്ച് സ്വീകരിച്ച് വിദ്യാഭ്യാസ മന്ത്രി
backup
June 01 2018 | 21:06 PM
തിരുവനന്തപുരം: രാവിലെ 8.30ന് നെടുമങ്ങാട് ഗവ. എല്‍.പി.എസില്‍ പുതുതായി ചേരാനെത്തിയ വിദ്യാര്‍ഥികള്‍ക്കൊപ്പമെത്തിയ രക്ഷകര്‍ത്താക്കള്‍ കണ്ടത് നിറഞ്ഞ ചിരിയോടെ ഗേറ്റില്‍ നില്ക്കുന്ന വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിനെയാണ്. അദ്ദേഹം കുട്ടികളുടെ അരികിലെത്തി അവരെ ചേര്‍ത്തു നിര്‍ത്തി പേരും സ്ഥലവുമൊക്ക ചോദിച്ചു.
കൈയില്‍ പിടിച്ച് അവരെയും കൂട്ടി നേരെ ക്ലാസ്റൂമിലേക്ക്.
യഥാസ്ഥാനത്ത് കുട്ടികളെ ഇരുത്തിയ മന്ത്രി സ്കൂളിലെ അവരുടെ ആദ്യ അധ്യാപകനുമായി. കുമാരനാശാന്റെ കവിത ഈണത്തില്‍ സ്ഫുടമായി ചൊല്ലിയ അദ്ദേഹം ക്ഷണനേരം കൊണ്ട് കുട്ടികളെ കൈയിലെടുത്തു, പഠനോപകരണങ്ങള്‍ സമ്മാനമായി നല്കി. തുടര്‍ന്ന് കുട്ടികളോടും രക്ഷകര്ത്താക്കളോടുമൊപ്പം അദ്ദേഹം സംസ്ഥാനതല ഉദ്ഘാടന വേദിയായ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലേക്ക് നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."