ഇന്ന് കൊടിയിറക്കം; കിരീടമണിയാന്‍ മാര്‍ഇവാനിയോസ്
തിരുവനന്തപുരം: യുവകലോത്സവം സമാപനത്തിലേക്കടുക്കുമ്പോള്‍ കലാകിരീടം നിലനിര്‍ത്താന്‍ 125 പോയിന്റുമായി നിലവിലെ ചാമ്പ്യന്‍മാരായ നാലാഞ്ചിറ മാര്‍ ഈവാനിയോസ് കോളജ്. 85 പോയിന്റോടെ മാര്‍ ബസേലിയോസ് കോളജാണ് രണ്ടാമത്.മൂന്നാമത് കാര്യവട്ടം കാമ്പസാണ്. 60 പോയിന്റ്. ആദ്യദിനം പോയിന്റ് നിലയില്‍ മുന്നിട്ടു നിന്ന തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനീയറിങ് 31 പോയിന്റ് നേടി അഞ്ചാം സ്ഥാനത്താണ്.
സംഗീത ഇനങ്ങളില്‍ ഏറ്റവും അധികം പോയിന്റുകള്‍ സ്വന്തമാക്കിയ സ്വാതിതിരുനാള്‍ സംഗീത കോളജ് 53 പോയിന്റും വഴുതക്കാട് വിമന്‍സ് കോളജും യൂനിവേഴ്‌സിറ്റി കോളജും 24 പോയിന്റുകള്‍ വീതവുമാണ് നേടിയിട്ടുള്ളത്.
സംഗീത ഇനങ്ങളില്‍ 26 പോയന്റും നൃത്ത ഇനങ്ങളില്‍ 61 പോയിന്റും ലിറ്റററി ഇനങ്ങളില്‍ 25 പോയിന്റുമാണ് ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്ന മാര്‍ ഈവാനിയോസ് ടീം നേടിയിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ള മാര്‍ ബസേലിയോസ് ടീം സംഗീത ഇനങ്ങളില്‍ 15 പോയിന്റും നൃത്ത ഇനങ്ങളില്‍ 49 പോയിന്റും തീയറ്റര്‍ ഇനങ്ങളില്‍ ഒമ്പത് പോയിന്റും നേടി. കാര്യവട്ടം യൂനിവേഴ്‌സിറ്റി കാമ്പസ് സംഗീത ഇനങ്ങളില്‍ 10 പോയന്റും നൃത്ത ഇനങ്ങളില്‍ നാല് പോയിന്റും ലിറ്റററി ഇനങ്ങളില്‍ 23 പോയിന്റും തീയറ്റര്‍ ഇനങ്ങളില്‍ എട്ട് പോയിന്റുമാണ് നേടിയിട്ടുള്ളത്. തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനിയറിങ് സംഗീത ഇനങ്ങളില്‍ നാല് പോയിന്റും നൃത്ത ഇനങ്ങളില്‍ ഒരു പോയിന്റും ലിറ്റററി ഇനങ്ങളില്‍ 13 പോയിന്റും നേടി. സംഗീത ഇനങ്ങളില്‍ നേടിയ 41 പോയിന്റുകള്‍ക്ക് പുറമേ നൃത്ത ഇനങ്ങളില്‍ 12 പോയിന്റും സ്വാതിതിരുനാള്‍ സംഗീത കോളജ് നേടിയിട്ടുണ്ട്.
അതേസമയം ഇന്നലെ മത്സരം നടന്ന എട്ടു വേദികളിലും നല്ല ജനപങ്കാളിത്തമായിരുന്നു കാണാനായത്. മൂകാഭിനയം, സംഘനൃത്തം മത്സരങ്ങള്‍ നടന്ന ഒന്നാം വേദിയായ സെനറ്റ് ഹാളിലായിരുന്നു ഏറ്റവും തിരക്ക്. യൂനിവേഴ്‌സിറ്റി കോളജിലെ മൂന്നാം വേദിയിലെ പ്രേക്ഷക സാന്നിധ്യവും ശ്രദ്ധേയമായി. അതേ സമയം കഴിഞ്ഞ ദിവസങ്ങളിലെ വൈകിയോട്ടത്തിന് ഇന്നലെയും മാറ്റമുണ്ടായില്ല. മിക്ക വേദികളിലും മത്സരങ്ങള്‍ ഒന്നും രണ്ടും മണിക്കൂര്‍ വൈകിയാണ് തുടങ്ങിയത്.
യുവജനോത്സവത്തിന്റെ സമാപന ചടങ്ങുകള്‍ ഇന്ന് വൈകുന്നേരം നാലിന് സെനറ്റ് ഹാളില്‍ നടക്കും. സംസ്ഥാന സിനിമാ അവാര്‍ഡ് ജേതാവായ വിനായകന്‍ മുഖ്യാതിഥിയായിരിക്കും. യൂനിവേഴ്‌സിറ്റി യൂണിയന്‍ വിനായകനെ ആദരിക്കും. കലോത്സവം ജനറല്‍ കണ്‍വീനര്‍ പ്രതിന്‍ സാജ് കൃഷ്ണ, കേരള യൂനിവേഴ്‌സിറ്റി യൂനിയന്‍ ചെയര്‍പേഴ്‌സണ്‍ ആഷിത, സംഘാടക സമിതി ചെയര്‍മാന്‍ വി ശിവന്‍കുട്ടി, കേരളാ സര്‍കലാശാല സിന്‍ഡിക്കേറ്റ് അംഗമായ എച്ച് .ബാബുജാന്‍, എ .എ റഹീം, കേരളാ സര്‍വകലാശാല സെനറ്റ് അംഗം രാഹില്‍ ആര്‍ നാഥ്, ആദര്‍ശ് ഖാന്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."