ഭീകരര്‍ നുഴഞ്ഞു കയറിയെന്ന് റിപ്പോര്‍ട്ട്
ശ്രീനഗര്‍: പാകിസ്താനില്‍ നിന്നും ഒരു ഡസനോളം ജയ്ഷെ ഇ മുഹമ്മദ് ഭീകരര്‍ ജമ്മു കശ്മിരിലേക്ക് നുഴഞ്ഞു കയറിയതായി റിപ്പോര്‍ട്ട്. വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് രാജ്യത്ത് വലിയ ആക്രമണം നടത്താനാണ് ഇവര്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്നും രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പറയുന്നു. വിവരത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിയിലടക്കം കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റമദാനിനോട് അനുബന്ധിച്ച് വലിയ ഭീകരാക്രമണം നടത്താനാണ് ഇവരുടെ പദ്ധതി എന്നാണ് സൂചന.
റമദാന് പ്രമാണിച്ച് കശ്മിരില്‍ സൈനിക നടപടികള്‍ ഉണ്ടാവരുതെന്ന് നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് നിര്‍ദേശം നല്‍കിയിരുന്നു. മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ അഭ്യര്‍ഥന മാനിച്ചായിരുന്നു കേന്ദ്രത്തിന്റെ തീരുമാനം. എന്നാല്‍ വെടിനിര്‍ത്തല്‍ മാനിക്കാതെ പാകിസ്താന് ആക്രമണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കയാണ്. ഞായറാഴ്ച പുല്‍വാമയിലെ കാക്പോറ സൈനിക ക്യാംപിന് നേരെ നടത്തിയ ആക്രമണത്തില്‍ സൈനികന് കൊല്ലപ്പെട്ടിരുന്നു. ഇതിനു പുറമേ അതിര്‍ത്തി മേഖലയില്‍ പാകിസ്താന് കനത്ത ഷെല്ലാക്രമണങ്ങളും നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."