HOME
DETAILS

തീരദേശം കേന്ദ്രീകരിച്ച് മണല്‍മാഫിയ പിടിമുറുക്കുന്നു

  
backup
March 30 2017 | 17:03 PM

%e0%b4%a4%e0%b5%80%e0%b4%b0%e0%b4%a6%e0%b5%87%e0%b4%b6%e0%b4%82-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%95%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d


കൊടുങ്ങല്ലൂര്‍: തീരദേശം കേന്ദ്രീകരിച്ച് മണല്‍മാഫിയ പിടിമുറുക്കുന്നു. കൊടുങ്ങല്ലൂര്‍ തുറമുഖത്തിനുവേണ്ടിയുള്ള കപ്പല്‍ചാല്‍ നിര്‍മിക്കുന്നതിന് ഡ്രഡ്ജിങ്ങ് നടത്തി സര്‍ക്കാര്‍ ശേഖരിച്ച മണല്‍ശേഖരം പൊലിസിന്റെയും അധികൃതരുടെയും ഒത്താശയോടെ മണല്‍മാഫിയ കടത്തികൊണ്ടുപോയതായാണ് നാട്ടുകാരുടെ പരാതി. അഴീക്കോട് പൂച്ചക്കടവ് ഭാഗത്താണ് നിര്‍ദിഷ്ട തുറമുഖത്തിന് വേണ്ടി രണ്ട് വര്‍ഷം മുമ്പ് നാലുകോടി രൂപയോളം ചെലവഴിച്ച് ഡ്രഡ്ജിങ്ങ് നടത്തിയത്. ഇതില്‍ നിന്നും ലഭിച്ച മണല്‍ ഉപയോഗിച്ച് കപ്പല്‍ശാലക്കാവശ്യമായ ഇരുപതേക്കറോളം സ്ഥലം നികത്തിയെടുക്കാനാണ് സര്‍ക്കാരിന് പദ്ധതിയുണ്ടായിരുന്നത്. എന്നാല്‍ ഈ മണല്‍ശേഖരം ഒരു തരിപോലും ബാക്കിവെക്കാതെ മണല്‍മാഫിയ സംഘം പരസ്യമായി കടത്തികൊണ്ടുപോകുകയാണ്. ഇതോടെ തുറമുഖ നിര്‍മാണത്തിനും തുറമുഖവകുപ്പ് വിട്ടുകൊടുത്ത ഇരുപതേക്കറോളം സ്ഥലം പഴയപടി തന്നെ കിടക്കുകയാണ്. പഞ്ചായത്ത് മണല്‍ പാസ് അനുവദിച്ച് തുടങ്ങിയതോടെ ഈ പാസ് ഉപയോഗിച്ച് ഇവിടെ നിന്നും അനധികൃത മണല്‍കടത്ത് തുടരുകയാണ്.
ഇതിന് പുറമേ അഴീക്കോട് കാഞ്ഞിരപ്പുഴയില്‍ നിന്നും പരിസ്ഥിതി ആഘാത പഠനവും മണല്‍ അടിഞ്ഞുകൂടുന്നതിന്റെ അളവും കണക്കിലെടുക്കാതെ ദിനംപ്രതി ടണ്‍ കണക്കിന് മണലാണ് ഇവിടെ നിന്നും കയറ്റിപോകുന്നത്. തുറമുഖവകുപ്പ് പ്രദേശത്തെ എട്ട് മണല്‍വാരല്‍ സൊസൈറ്റികള്‍ക്കായി നല്‍കിയിട്ടുള്ള പാസുകളുടെ മറവിലാണ് പകല്‍കൊള്ള നടക്കുന്നത്. ഇത്തരത്തിലുള്ള മണല്‍വാരല്‍ ദേശീയപാത പതിനേഴിലെ കോട്ടപ്പുറം പാലത്തിന്റെ നിലനില്‍പ്പിനുതന്നെ ഭീഷണിയായി മാറിക്കഴിഞ്ഞു. കോട്ടപ്പുറം പാലം മുതല്‍ അഴീക്കോട് അഴിമുഖം വരെയുള്ള ഭാഗത്തുനിന്നാണ് മണല്‍വാരല്‍ നടന്നുവരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്നും ദക്ഷിണ കൊറിയയെ സംരക്ഷിക്കാൻ അടിയന്തിര പട്ടാളഭരണം ഏര്‍പ്പെടുത്തി പ്രസിഡന്റ് യൂൻ സുക് യോള്‍

International
  •  8 days ago
No Image

കറന്റ് അഫയേഴ്സ്-03-12-2024

PSC/UPSC
  •  8 days ago
No Image

മൂന്നാറിൽ അംഗന്‍വാടിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് സാമൂഹിക വിരുദ്ധര്‍; സംഭവം നടന്നത് അവധി ദിവസം

Kerala
  •  8 days ago
No Image

ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സച്ചിന്‍ദേവ് എംഎല്‍എ

Kerala
  •  8 days ago
No Image

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ബ്രിട്ടണിൽ ഊഷ്‌മള വരവേൽപ്പ്

qatar
  •  8 days ago
No Image

മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന; രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടി

Kerala
  •  8 days ago
No Image

യുനെസ്കോയുടെ വെഴ്‌സായ് പുരസ്കാരം ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയത്തിന്

oman
  •  8 days ago
No Image

കൊല്ലത്ത് ക്രൂര കൊലപാതകം; കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു

Kerala
  •  8 days ago
No Image

ബാബ് അൽ ബഹ്റൈനിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒട്ടക സേന; മനാമയിൽ നിന്നുള്ള കൗതുക കാഴ്ച

bahrain
  •  8 days ago
No Image

ഡല്‍ഹി ജുമാ മസ്ജിദിന്‍മേലും അവകാശവാദം; പിന്നില്‍ അജ്മീര്‍ ദര്‍ഗാ കേസിലെ ഹരജിക്കാരായ ഹിന്ദുത്വ സംഘടന

National
  •  8 days ago