എം.ഇ.എസ് മെഡിക്കല്‍ കോളജിന് സമീപം മാലിന്യം കൂട്ടിയിട്ട നിലയില്‍
കൊളത്തൂര്‍: അങ്ങാടിപ്പുറം കൊളത്തൂര്‍ റോഡില്‍ എം.ഇ.എസ് മെഡിക്കല്‍ കോളജിന് സമീപം മാലിന്യം കൂട്ടിയിട്ട നിലയില്‍. ചാക്കുകളില്‍ നിറച്ച മാലിന്യം രാത്രിസമയങ്ങളില്‍ വാഹനങ്ങളില്‍ നിറച്ച് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് തള്ളിയിരിക്കുന്നത്.
എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ കനത്ത മഴയില്‍ മാലിന്യ ചാക്കുകളെല്ലാം നന ഞ്ഞൊലിച്ച് ഒഴുകി. പല ചാക്കുകളും കീറി മുറിഞ്ഞതോടെ പുഴു അരിച്ച് തുടങ്ങി. നൂറു കണക്കിന് വാഹന യാത്രക്കാര്‍ കടന്നുപോകുന്ന റോഡിന്റെ പത്തുമീറ്ററോളം അരികിലായിട്ടാണ് മാലിന്യം തള്ളിയിരിക്കുന്നത്.
അപകട വളവും താഴ്ചയേറിയ പ്രദേശവുമായതിനാല്‍ യാത്രക്കാര്‍ ആരും തന്നെ പെട്ടെന്ന് ശ്രദ്ധയില്‍പ്പെടാത്ത സ്ഥലമാണിത്. മാലാപറമ്പ് എം.ഇ.എസ് മെഡിക്കല്‍ കോളജിന്റെ 200 മീറ്ററോളം അടുത്താണ് ഈ മാലിന്യകൂമ്പാരം. മഴക്കാല രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യങ്ങളില്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇത്തരം മാലിന്യം തള്ളുന്നവര്‍ക്കെതിരേ അധികൃതര്‍ നടപടിയെടുക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."