HOME
DETAILS

ഹജ്ജ് എമിഗ്രേഷന്‍ സ്വന്തം നാട്ടില്‍: 27 രാജ്യങ്ങളില്‍ നടപ്പാക്കും

  
backup
June 02 2018 | 02:06 AM

%e0%b4%b9%e0%b4%9c%e0%b5%8d%e0%b4%9c%e0%b5%8d-%e0%b4%8e%e0%b4%ae%e0%b4%bf%e0%b4%97%e0%b5%8d%e0%b4%b0%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a8%e0%b5%8d-2


റിയാദ്: ഹജ്ജിനെത്തുന്ന വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് സ്വന്തം രാജ്യത്ത് നിന്ന് തന്നെ സഊദിയിലേക്ക് കടക്കാനുള്ള എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്ന നടപടികള്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം മലേഷ്യയില്‍ ആരംഭിച്ച സംവിധാനം വന്‍ വിജയമായതിനെ തുടര്‍ന്ന് ഈ വര്‍ഷം ഇന്തോനേഷ്യയിലും പിന്നീട് ഏറ്റവും കൂടുതല്‍ ഹാജിമാര്‍ വരുന്ന 27 രാജ്യങ്ങളിലേക്ക് കൂടി ഇത് വ്യാപിപ്പിക്കും.
സ്വന്തം നാടുകളില്‍നിന്ന് തന്നെ സഊദി എമിഗ്രേഷന്‍ പൂര്‍ത്തിയായാല്‍ എന്തെങ്കിലും കാരണത്താല്‍ സഊദിയിലേക്ക് കടക്കാന്‍ പറ്റാത്തയാളുകള്‍ക്ക് സ്വന്തം രാജ്യങ്ങളില്‍ നിന്നുതന്നെ യാത്ര അവസാനിപ്പിക്കാന്‍ പറ്റും. നിലവിലെ അവസ്ഥയില്‍ സഊദിയില്‍ ഇറങ്ങി എമിഗ്രേഷനില്‍ തടസങ്ങള്‍ നേരിട്ടാല്‍ അടുത്ത വിമാനത്തിന് കാത്തിരിക്കുകയും ഒഴിവില്ലെങ്കില്‍ കൂടുതല്‍ സമയം വിമാനത്താവളത്തിനകത്തെ പ്രത്യേക കേന്ദ്രങ്ങളില്‍ ദിവസങ്ങളോളം കാത്തിരിക്കുകയുമാണ് ചെയ്യുന്നത്.
തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളില്‍ സംവിധാനം നടപ്പാക്കാന്‍ പാസ്‌പോര്‍ട്ട് വിഭാഗം ഡയരക്ടറേറ്റ് നിര്‍ദേശം നല്‍കിയതായി സഊദി പാസ്‌പോര്‍ട്ട് വിഭാഗം മേധാവി കേണല്‍ സുലൈമാന്‍ അല്‍ യഹ്‌യ പറഞ്ഞു. വിരലടയാളം രേഖപ്പെടുത്തുക, ആരോഗ്യ നിയമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോയെന്ന പരിശോധന, ലഗേജ്, താമസ സ്ഥല സൗകര്യങ്ങള്‍, മുത്വവ്വഫ്, ഗ്രൂപ്പ് നമ്പര്‍ നിര്‍ണയിക്കല്‍ എന്നിവയായിരിക്കും അതാത് രാജ്യങ്ങളില്‍ നിന്നും പരിശോധിക്കുക. ഇതോടെ സഊദി വിമാനത്താവളത്തില്‍ എത്തുന്ന ഹാജിമാര്‍ക്ക് മറ്റു നടപടികളൊന്നും കൂടാതെ തന്നെ നേരിട്ട് ബസുകളിലേക്കും താമസ സ്ഥലത്തേക്കും പോകാനാകുമെന്നും പാസ്‌പോര്‍ട്ട് മേധാവി ജിദ്ദയില്‍ പറഞ്ഞു.
വിഷന്‍ 2030 ലക്ഷ്യമാക്കിയാണ് അതാതു രാജ്യങ്ങളില്‍നിന്നും ഹാജിമാരുടെ സഊദി എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള പദ്ധതി ആരംഭിച്ചത്. സ്വദേശങ്ങളില്‍നിന്നു അതാത് രാജ്യങ്ങളിലെ എമിഗ്രേഷന് ശേഷം സഊദി എമിഗ്രേഷന്‍ കൂടി പൂര്‍ത്തിയായാല്‍ സഊദിയില്‍ വിമാനമിറങ്ങുന്ന ഉടന്‍ തന്നെ പ്രത്യേക ട്രാക്കിലൂടെ പുറത്തു കടക്കാനാകും. ഇത് അധികൃതര്‍ക്കും യാത്രക്കാര്‍ക്കും ഏറെ ആശ്വാസമാണ് നല്‍കുക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  4 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  4 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  4 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  4 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  5 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  6 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  6 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  6 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago