സ്‌പെല്ലിങ് ബീ മത്സരത്തില്‍ ഇന്ത്യക്കാരന്‍ ചാംപ്യന്‍
ന്യൂയോര്‍ക്ക്: സ്‌പെല്ലിങ് ബീ മത്സരത്തില്‍ വിജയിയായി ഇന്ത്യന്‍ വംശജന്‍. കാര്‍ത്തിക് നെമ്മനി ആണ് ഈ വര്‍ഷത്തെ സ്‌ക്രിപ്‌സ് നാഷനല്‍ സ്‌പെല്ലിങ് ബീ ചാംപ്യന്‍ഷിപ്പ് കരസ്ഥമാക്കിയത്. 42,000 ഡോളര്‍ കാഷ് പ്രൈസ് ആണ് സമ്മാനം. അവസാന റൗണ്ടില്‍ കൊയ്‌നേനി എന്ന വാക്കിന്റെ സ്‌പെല്ലിങ് ആണ് കാര്‍ത്തിക് കൃത്യമായി പറഞ്ഞത്.
14 കാരനായ കാര്‍ത്തിക് 516 മത്സരാര്‍ഥികളോട് പോരാടിയാണ് വിജയം കരസ്ഥമാക്കിയത്. അമേരിക്കയില്‍നിന്നും കാനഡയില്‍ നിന്നുമുള്ള 16 പേരാണ് അവസാന ഘട്ടത്തിലെത്തിയത്. കാര്‍ത്തികിന് എതിരാളിയായി അവസാന റൗണ്ടില്‍ വരെയെത്തിയ നൈസ മോദിയും ഇന്ത്യന്‍ വംശജയാണ്. മത്സരത്തിലുടനീളം ഇന്ത്യന്‍- അമേരിക്കന്‍ വിദ്യാര്‍ഥികളുടെ മേധാവിത്വമാണ് കാണാന്‍ കഴിഞ്ഞത്. കാഷ് പ്രൈസിനു പുറമെ ന്യൂയോര്‍ക്കിലേക്കും ഹോളിവുഡിലേക്കുമുള്ള യാത്രകള്‍, സ്‌കൂളിലേക്ക് ഒരു പിസ്സ പാര്‍ട്ടിക്കുള്ള അവസരം എന്നിവയും കാര്‍ത്തികിന് സമ്മാനമായി ലഭിച്ചിട്ടുണ്ട്. നിലവില്‍ ടെക്‌സാസിലെ മക്കിന്നിയിലാണ് കാര്‍ത്തിക് താമസിക്കുന്നത്.
ബീയുടെ 93 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും കാഠിന്യമേറിയ മത്സരമായിരുന്നു ഇത്തവണത്തേതെന്നാണ് വിലയിരുത്തപ്പെടുന്നത്.
291 മത്സരാര്‍ഥികളാണ് കഴിഞ്ഞ വര്‍ഷമുണ്ടായിരുന്നതെങ്കില്‍ ഇത്തവണ 515 പേരാണ് മാറ്റുരച്ചത്. ഇതില്‍ 16 പേരാണ് അവസാന റൗണ്ടിലെത്തിയത്. സ്വപ്നം യാഥാര്‍ഥ്യമായതിന്റെ സന്തോഷത്തിലാണ് താനെന്ന് കാര്‍ത്തിക് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."