HOME
DETAILS
MAL
ഒബാമ വിമര്ശകന് ട്രംപ് ശിക്ഷയില്‍ ഇളവ് നല്കി
backup
June 02 2018 | 02:06 AM
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ കാലത്ത് നിരീക്ഷണത്തടവിനു ശിക്ഷിക്കപ്പെട്ട ഇന്ത്യന്‍ വംശജന് ശിക്ഷയില്‍ ഇളവുനല്‍കി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഡോക്യുമെന്ററി സംവിധായകന് ദിനേഷ് ഡിസൂസക്കാണ് ശിക്ഷയില്‍ ഇളവ് ലഭിച്ചിരിക്കുന്നത്.
ജയില്‍ശിക്ഷക്കു പകരം വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു ദിനേഷ് ഡിസൂസ. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെയും ഒബാമയുടെയും കടുത്ത വിമര്‍ശകനാണ് ഡിസൂസ.
യു.എസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫെഡറല്‍ കാംപയിന് നിയമങ്ങള്‍ ലംഘിച്ചതിനാണ് 2014 ല്‍ ഡിസൂസക്ക് നിരീക്ഷണത്തടവ് വിധിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."