എസ്.കെ.എസ്.എസ്.എഫ് മദീനാ പാഷന്‍: ഹുദൈബിയ്യ ഇന്ന് ഉണരും
തൃശൂര്‍: ബഹുസ്വര സമൂഹത്തില്‍ പ്രവാചകന്‍ മുഹമ്മദ് നബി സ്വീകരിച്ച വിവേകപൂര്‍ണ്ണവും നീതിയുക്തവുമായ നിലപാടുകളെ കൃത്യമായി അടുയാളപ്പെടുത്തിയ ഹുദൈബിയ്യ സന്ധിയുടെ പ്രസക്തിയെ പുതുതലമുറക്ക് പരിചയപ്പെടുത്താനും പരിശുദ്ധ പ്രവാചകന്റെ ഉല്‍കൃഷ്ട സ്വഭാവത്തെ ജീവിത വഴിയാക്കി സമസ്തയുടെ നിലപാടുകള്‍ക്കും ആശയങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്ന പുതിയൊരു തലമുറയെ വാര്‍ത്തെടുക്കുന്നതിനുമായി എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മദീനാ പാഷന് തൃശൂര്‍ ശക്തന്‍സ്റ്റാന്റിന് സമീപത്തൊരുക്കിയ ഹുദൈബിയ്യയില്‍ ഇന്ന് അരങ്ങുണരും.
വൈകിട്ട് 4 മണിക്ക് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തും. വൈകിട്ട് 5 മണിക്ക് തൃശൂര്‍ എം.ഐ.സിയില്‍ മദീനാപാഷന്റെ ഉദ്ഘാടനവും 7 മണിക്ക് മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സ് എം.ഐ.സി മസ്ജിദിലും നടക്കും.
നാളെ തൃശൂര്‍ റീജനല്‍ തിയ്യറ്ററില്‍ കാലത്ത് 8 മണി മുതല്‍ 5 മണി വരെനാപാഷന്‍ പ്രതിനിധി ക്യാമ്പും കാലത്ത് 11 ന് തലമുറ സംഗമവും സമാപന ദിവസമായ ഞായറാഴ്ച 4 മണിക്ക് ഹുദൈബിയ്യ നഗരിയില്‍ സാംസ്‌കാരിക സമ്മേളനവും സമാപനത്തോടനുബന്ധിച്ച് സമസ്ത ആദര്‍ശ വിശദീകരണ സമ്മേളനവും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."