യു.എസ്- ഉത്തരകൊറിയ കൂടിക്കാഴ്ച വിജയകരമെന്ന് ട്രംപ്
വാഷിങ്ടണ്‍: ഉത്തരകൊറിയന്‍ ഭരണകൂട പ്രതിനിധി ജനറല്‍ കിം ചോലും യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയുമായി നടത്തിയ കൂടിക്കാഴ്ച വിജയകരമായിരുന്നുവെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആണവ നിരായുധീകരണത്തിലെത്തിച്ചേരാന് കൂടുതല്‍ ചര്‍ച്ച വേണ്ടിവരും.
ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നില്‍ നിന്നുള്ള കത്ത് ലഭിക്കുന്നതിനായി കാത്തിരിക്കുകയാണെന്ന് ട്രംപ് പറഞ്ഞു.
ഈ മാസം 12ന് സിംഗപ്പൂരില്‍ കിമ്മുമായി കൂടിക്കാഴ്ച നടത്താനാവുമെന്നാണ് പ്രതീക്ഷ. എന്നാല്‍ അര്‍ഥ പൂര്‍ണമായ കൂടിക്കാഴ്ചയാണ് ആവശ്യം. ഒരു ചര്‍ച്ചയിലൂടെ എല്ലാ കാര്യങ്ങളും തീരുമാനമാവുമെന്ന് കരുതുന്നില്ല. വീണ്ടും ചര്‍ച്ച നടത്തേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഈ മാസം നടക്കുന്ന ട്രംപ്-കിം കൂടിക്കാഴ്ച നടക്കുമോയെന്ന കാര്യ അറിയില്ലെന്ന് മൈക് പോംപിയോ പറഞ്ഞു. കിം ചോലുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂടിക്കാഴ്ച വിജയകരമായിരുന്നു. നിരവധി കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്. ശരിയായ മാര്‍ഗത്തിലൂടെയാണ് ഇപ്പോള്‍ സഞ്ചരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ കൂടിക്കാഴ്ചയിലെ തീരുമാനങ്ങള്‍ വ്യക്തമാക്കാന്‍ അദ്ദേഹം തയാറായില്ല. കൊറിയന്‍ ഭൂഖണ്ഡത്തിലെ സമ്പൂര്‍ണ ആണവ നിരായുധീകരണമാണ് തങ്ങള്‍ക്ക ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."