HOME
DETAILS

കേരള ഫീഡ്‌സ് തൊഴിലാളികള്‍ വീണ്ടും സമര രംഗത്തേക്ക്

  
backup
March 30 2017 | 17:03 PM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%ab%e0%b5%80%e0%b4%a1%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d


മാള: മാനേജ്‌മെന്റിന്റേയും സര്‍ക്കാരിന്റേയും തെറ്റായ നടപടികളില്‍ പ്രതിഷേധിച്ച് കേരള ഫീഡ്‌സ് തൊഴിലാളികള്‍ വീണ്ടും സമരരംഗത്തേക്ക്. ജനകീയമെന്നവകാശപ്പെട്ട് അധികാരമേറ്റ സര്‍ക്കാരിന്റെ ഭരണം പത്ത് മാസം പിന്നിടുമ്പോള്‍ തൊഴിലും ശമ്പളവുമില്ലാതെ കേരള ഫീഡ്‌സിലെ 24 ഗ്രുപ്പ് തൊഴിലാളി കുടുംബങ്ങള്‍ എട്ടു മാസക്കാലമായി പട്ടിണിയും പരിവട്ടവുമായി കഴിയുകയാണ്.
2016 ഓഗസ്റ്റ് മാസം മുതല്‍ കമ്പനിയിലെ ഒന്നാം ഗ്രൂപ്പിലെ 147 പേര്‍ ബലം പ്രയോഗിച്ച് തൊഴില്‍ പിടിച്ചടക്കി പണിയുന്നതിനാല്‍ മറ്റുള്ളവര്‍ക്ക് ഒരു ദിനം പോലും തൊഴില്‍ ലഭിക്കാത്ത അവസ്ഥയാണ്. ഇതിനെതിരെ നടപടി സ്വീകരിക്കേണ്ട കമ്പനി ഇവരെ ഭയന്ന് യാതൊരു നടപടിക്കും മുതിരുന്നില്ല.
2016 ഡിസംബര്‍ 12 ന് കമ്പനിയിലേക്കെത്തിയ അസംസ്‌കൃത വസ്തുക്കളുമായുള്ള 80 ലോറികള്‍ മാനേജെമെന്റിന്റെ പിടിപ്പ് കേട് മൂലം മൂന്ന് ദിവസം കമ്പനി വളപ്പില്‍ കിടന്ന് ഒടുവില്‍ പാലക്കാട്ടേക്കും കരുനാഗപ്പള്ളിയിലേക്കും തിരിച്ച് വിടുകയുണ്ടായി. ഇത് മൂലം റെയില്‍വേക്ക് 10 ലക്ഷം രൂപയോളം നഷ്ടപരിഹാരമായി കമ്പനി നല്‍കേണ്ടി വന്നു. തൊഴിലാളികള്‍ കാരണമാണ് ലോഡിറക്കാതെ വന്നതെന്ന് സര്‍ക്കാരിനെ ബോധ്യപ്പെടുത്താനായി അഡ്മിനിസ്‌ട്രേഷന്‍ ഹോക്ക് കമ്മിറ്റിക്ക് രൂപം നല്‍കി സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചു.
യഥാര്‍ഥ വിഷയത്തില്‍ നിന്നും ഒളിച്ചോടുന്ന സമീപനമാണ് മാനേജ്‌മെന്റ് പുലര്‍ത്തിയത്. ചിലരുടെ വ്യക്തി താല്‍പര്യത്താലുള്ള ഒരാളെ എം.ഡി ആക്കാനുള്ള കുതന്ത്രത്തിന്റെ ഫലമായി കമ്പനിക്ക് 57 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. കമ്പനിയെ ലാഭത്തിലാക്കാന്‍ മാനേജ്‌മെന്റിലെ ചിലര്‍ക്ക് കഴിയുമെന്ന് മുഖ്യമന്ത്രിയേയും വകുപ്പ് മന്ത്രിയേയും ബോധ്യപ്പെടുത്തി എം.ഡി ആകാനാണ് ശ്രമമുണ്ടായത്. ഇത് മൂലമാണ് 57 കോടി രൂപ നഷ്ടമുണ്ടായതും തൊഴില്‍ തര്‍ക്കം രൂപപെട്ടതും. തൃശൂര്‍ ജില്ലാ ലേബര്‍ ഓഫീസറുടെ പൊതു സമവായ ഉത്തരവ് എച്ച്.എ. 01 2016 നടപ്പിലാക്കാന്‍ കമ്പനിയുടെ ഭാഗത്ത് നിന്നും ശ്രമമുണ്ടായില്ല.
ഈ ഉത്തരവിനെതിരെ എല്ലാ തൊഴിലാളി യൂണിയന്‍ ഭാരവാഹികളുടെ പേരില്‍ കേരള ഹൈക്കോടതിയിലെ ഉയര്‍ന്ന ഫീസീടാക്കുന്ന മേനോന്‍ ആന്റ് പൈ ടീമിനെ വച്ച് കേസ് കൊടുത്ത് വീണ്ടും നഷ്ടത്തിലേക്ക് കമ്പനിയെ എത്തിക്കുന്ന സമീപനമാണ് മാനേജ്‌മെന്റ് സ്വീകരിച്ചത്.
കഴിഞ്ഞ എട്ടുമാസക്കാലമായി തൊഴിലും ശമ്പളവുമില്ലാതെ വലയുന്ന 24 ഗ്രൂപ്പ് തൊഴിലാളികളോട് പുതിയ എം.ഡി.ചാര്‍ജ്ജെടുത്ത് കഴിഞ്ഞാല്‍ നിങ്ങളുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ് മാനേജ്‌മെന്ററിയിച്ചത്. എന്നാല്‍ ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 2017 മാര്‍ച്ച് 18 നാണ് പുതിയ എം.ഡി ചാര്‍ജെടുത്തത്. താലൂക്ക് തല ജനസമ്പര്‍ക്ക പരിപാടി 2017 ല്‍ ഈ തൊഴില്‍ പ്രശ്‌നം അവതരിപ്പിച്ചപ്പോള്‍ നല്‍കിയ മറുപടിയില്‍ ജി150902017 നമ്പറായീ ഈ വിഷയത്തില്‍ തൊഴില്‍ വകുപ്പില്‍ നിന്നും വേണ്ടത്ര ഇടപെടലുകള്‍ നടത്തിയിട്ടുള്ളതും ഗവണ്‍മെന്റ് തലത്തിലുള്ള ഇടപെടലിലൂടേയെ പ്രശ്‌നപരിഹാരമുണ്ടാകൂ എന്നുമാണ് മറുപടി ലഭിച്ചത്.
ഇതുവരെയും പ്രശ്‌ന പരിഹാരമുണ്ടാകാത്തതിനാല്‍ തൊഴിലാളികള്‍ വീണ്ടും സമരരംഗത്തേക്കിറങ്ങുമെന്ന് തൊഴിലാളി യൂണിയന്‍ ഭാരവാഹികളായ ഡെന്നി വര്‍ഗ്ഗീസ്( ഐ.എന്‍.ടി.യു.സി ), പി.സി.ബാബു (എച്ച്.എം.എസ് ) എന്നിവര്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  5 minutes ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  22 minutes ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  37 minutes ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  an hour ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  2 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  3 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  3 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  4 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  4 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  4 hours ago