HOME
DETAILS
MAL
മൊറട്ടോറിയം എന്താണ്? നിങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യം എന്തെല്ലാമെന്നറിയാം
backup
March 30 2020 | 05:03 AM
കോലഞ്ചേരി: കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ വായ്പാ തിരിച്ചടവുകള്‍ക്ക് പ്രഖ്യാപിച്ചിരിക്കുന്ന മൂന്ന് മാസത്തെ മൊറട്ടോറിയത്തെ സംബന്ധിച്ച് ഇടപാടുകാര്‍ അറിഞ്ഞിരിക്കേണ്ടത് നിരവധി കാര്യങ്ങള്‍.
കൊവിഡ് വൈറസ് ബാധ സാമ്പത്തിക മേഖലയിലുണ്ടാക്കിയ ആഘാതം വലുതാണ്. ഇത് സാധാരണക്കാരുടെ ഉപജീവനമാര്‍ഗങ്ങള്‍ പോലും പ്രതിസന്ധിയിലാക്കി. ഈ സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് എടുത്ത ആശ്വാസ നടപടികളിലൊന്നാണ് വായ്പാ തിരിച്ചടവുകള്‍ക്ക് മൂന്ന് മാസത്തെ മൊറട്ടോറിയം. മൊറട്ടോറിയം എന്നാല്‍ മൂന്ന് മാസത്തേക്ക് വായ്പകളുടെ മാസവരി അഥവാ ഇ.എം.ഐ അടയ്‌ക്കേണ്ടതില്ല. അതുകൊണ്ട് ബാങ്കുകള്‍ പിഴ ഈടാക്കുകയില്ല എന്നതാണ്.
ക്രെഡിറ്റ് കാര്‍ഡ് ഒഴിച്ച് മറ്റ് ഭവനവായ്പ, വാഹനവായ്പ, പേഴ്‌സണല്‍ ലോണ്‍, വിദ്യാഭ്യാസവായ്പ തുടങ്ങിയ ടേം ലോണ്‍ വിഭാഗത്തില്‍പ്പെടുന്ന എല്ലാ വായ്പകള്‍ക്കും ഈ അനുകൂല്യം ലഭ്യമാകും. ഗൃഹോപകരണങ്ങള്‍ വാങ്ങാനെടുത്ത വായ്പകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഇ.എം.ഐ മൂന്ന് മാസത്തേക്ക് അടയ്ക്കാത്തതുകൊണ്ട് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ അത് ഒരു രീതിയിലും ബാധിക്കില്ല. ഇക്കാര്യം ആര്‍.ബി.ഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ബാങ്കുകള്‍ക്ക് മാത്രമല്ല, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഈ നിര്‍ദേശം ബാധകമാണ്. റൂറല്‍ ബാങ്കുകള്‍, ചെറുകിട ബാങ്കുകള്‍, പ്രാദേശിക ബാങ്കുകള്‍ അടക്കമുള്ള എല്ലാ കൊമേഴ്‌സ്യല്‍ ബാങ്കുകള്‍, കോ-ഓപറേറ്റിവ് ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, എന്‍.ബി.എഫ്.സികള്‍ തുടങ്ങിയവയ്‌ക്കെല്ലാം ഇത് ബാധകമാണ്.
മുതലും പലിശയും അടക്കം ഇ.എം.ഐ മൂന്ന് മാസത്തേക്ക് അടയ്‌ക്കേണ്ടതില്ല. ബാങ്കുകള്‍ ഇത് എപ്രകാരമാണ് നടപ്പില്‍വരുത്തുന്നത് എന്ന കാര്യത്തില്‍ കുറച്ചുകൂടി വ്യക്തത നല്‍കുമെന്നാണ് ബാങ്കേഴ്‌സ് ഫോറം പറയുന്നത്.
മൊറട്ടോറിയം പ്രഖ്യാപിച്ച സാഹചര്യത്തില്‍ വായ്പാ കാലാവധി നീട്ടുകയോ ഉപഭോക്താവിന്റെ താല്‍പര്യപ്രകാരം തിരിച്ചടവ് മറ്റുതരത്തില്‍ ക്രമീകരിക്കുകയോ ചെയ്യണമെന്നാണ് ആര്‍.ബി.ഐ നിര്‍ദേശിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."