HOME
DETAILS
MAL
ഇന്ത്യയും ചൈനയും യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് മോദി
backup
June 02 2018 | 02:06 AM
സിംഗപ്പൂര്‍: ഇന്ത്യയും ചൈനയും യോജിച്ച് പ്രവര്‍ത്തിക്കുയാണെങ്കില്‍ ലോകത്ത് മികച്ച ഭാവിയുണ്ടാകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇന്ത്യയും ചൈനയും പക്വതയുള്ള നടപടികളാണ് സ്വീകരിച്ചതെന്നും അതിര്‍ത്തിയില്‍ സുരക്ഷ ഉറപ്പുവരുത്തണമെന്നും മോദി പറഞ്ഞു. സിംഗപ്പൂരില്‍ നടക്കുന്ന ഷാഗ്രി-ലാ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യങ്ങളുടെ ശത്രുത ഏഷ്യയെ പിറകോട്ടടിക്കും. ഇതിനു പകരം സഹകരണത്തിന്റെ ഏഷ്യയാണ് ആവശ്യമെന്നും മോദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."