റോഹിംഗ്യകളുടെ പുനരധിവാസം: മ്യാന്‍മര്‍- യു.എന്‍ ധാരണയിലേക്ക്
ന്യൂയോര്‍ക്ക്: ബംഗ്ലാദേശ് അഭയാര്‍ഥി ക്യാംപില്‍ കഴിയുന്ന റോഹിംഗ്യകളുടെ സ്വന്തം രാജ്യത്തേക്കുള്ള പുനരധിവാസം സംബന്ധിച്ച് മ്യാന്‍മാര്‍-യു.എന്‍ ധാരണയിലേക്ക്. മ്യാന്‍മര്‍ സര്‍ക്കാരും യു.എന്‍ അഭയാര്‍ഥി ഏജന്‍സിയുടെ രണ്ട് പ്രതിനിധികളുമാണ് ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തിയത്.
സ്വമേധയാ മടങ്ങാനുള്ള സാഹചര്യത്തിലേക്ക് നിലവില്‍ എത്തിച്ചേര്‍ന്നിട്ടില്ലെന്നും അതിനാല്‍ ധാരണാപത്രമാണ് ആദ്യം വേണ്ടതെന്നും യു.എന്‍ അഭയാര്‍ഥി ഏജന്‍സി ഹൈക്കമ്മിഷണര്‍ ഫിലിപ്പോ ഗാന്‍ഡി പറഞ്ഞു. നിലവിലെ സാഹചര്യങ്ങളില്‍ മാറ്റത്തിനായി മ്യാന്‍മര്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്നു.
സുരക്ഷിതവും സ്വമേധയാലുമുള്ള റോഹിംഗ്യകളുടെ പുനരധിവാസത്തിന്റെ പ്രാഥമിക നടപടികളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പുനരധിവാസത്തിനുള്ള ധാരണപത്രത്തില്‍ ഉടന്‍ ഒപ്പുവയ്ക്കുമെന്നും മ്യാന്‍മര്‍ സര്‍ക്കാര്‍ വക്താവ് സോ ത്യാ പറഞ്ഞു. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ അദ്ദേഹം തയാറായില്ല.
റോഹിംഗ്യകളുടെ പുനരധിവാസത്തിനായി മ്യാന്‍മറും ബംഗ്ലാദേശും ജനുവരിയില്‍ കരാറില്‍ ഏര്‍പ്പെട്ടിരുന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ സ്വമേധയാ മ്യാന്‍മറിലേക്ക് മടങ്ങുകയെന്നായിരുന്ന തീരുമാനം.
എന്നാല്‍ കരാര്‍ നടപ്പിലാക്കാന്‍ ഇരു രാജ്യങ്ങളും ഊര്‍ജിത നടപടികള്‍ സ്വീകരിച്ചിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."