HOME
DETAILS
MAL
ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണം: സര്‍ക്കാര്‍ ജീവനക്കാരുടെ സഹായം തേടി സര്‍ക്കാര്‍
backup
March 30 2020 | 06:03 AM
തിരുവനന്തപുരം; കൊവിഡ്-19 പ്രതിരോധത്തിന് സര്‍ക്കാര്‍ ജീവനക്കാരുടെ സഹായംതേടി സര്‍ക്കാര്‍. ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ജീവനക്കാരുടെ സംഘടനയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി.
ഇതൊരു ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ദുരന്തനിവാരണ ഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ചാണ് കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സാമ്പത്തികമായി സര്‍ക്കാര്‍ പ്രശ്‌നം നേരിടുകയാണ് .ഇക്കാര്യങ്ങളെല്ലാം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ ജീവനക്കാരുടെ സഹായം തേടിയത്.
അതേ സമയം സംഘടനാ പ്രതിനിധികള്‍ ചര്‍ച്ച ചെയ്തശേഷം തീരുമാനം സര്‍ക്കാരിനെ അറിയിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."