കുടിവെള്ള ക്ഷാമം: പഞ്ചായത്ത് ഉപരോധിച്ചു
കൊല്ലങ്കോട്: തെന്മലയോ മേഖലയിലും വാക്കോട് പ്രദേശവാസികള്‍ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപെട്ട് പഞ്ചായത്ത് ഉപരോധിച്ചു.
ഉപരോധിക്കുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറി ഉണ്ണികൃഷ്ണ പിള്ളയെ വീട്ടമ്മമാര്‍ രണ്ടു മണിക്കൂര്‍ തടഞ്ഞുവച്ചു. വ്യാഴം രാവിലെ പത്തു മണിക്ക് പഞ്ചായത്തിലെത്തിയ നൂറോളം സ്ത്രീകളും പുരുഷന്‍മാരുമാണ് സെക്രട്ടറി ഓഫിസിനകറികത്ത് കയറി സമരം നടത്തിയത്.
വാക്കോടിനടുത്ത് ശുദ്ധജല വിതരണത്തിനായി പദ്ധതി ആരംഭിച്ചെങ്കിലും മൂന്നു വര്‍ഷമായും വാക്കോട്ടിലേക്ക് വെള്ളം എത്തുന്നില്ലെന്ന് സമരക്കാര്‍ പറഞ്ഞു. കഴിഞ്ഞ നാലു മാസമായി വാക്കോടില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുകയാണ്.
വേനലിനു മുമ്പേ കുടിവെള്ള ക്ഷാമം ശക്തമാകുന്ന വാക്കോട്ടില്‍ നിലവില്‍ കുളത്തിനകത്ത് കുഴികള്‍ നിര്‍മിച്ചാണ് വെള്ളം ശേഖരിക്കുന്നത്. അടിയന്തിരമായി ലോറിയില്‍ കുടിവെള്ളം വിതരണം നടത്തുന്നതിന് പഞ്ചായത്ത് നടപടിയെടുക്കണമെന്നും ഉറപ്പ് ലഭിക്കാതെ വീട്ടിലേക്ക് മടങ്ങില്ലെന്നും പറഞ്ഞ് വീട്ടമ്മമാര്‍ പഞ്ചായത്ത് സെക്രട്ടറിയെ തടഞ്ഞുവെക്കുകയാണുണ്ടായത്.
റവന്യു വകുപ്പുമായി ചര്‍ച്ച നടത്തി കുടിവെള്ള ക്ഷാമത്തിന് പരിഹാരം കണ്ടെത്തുമെന്ന ഉറപ്പില്‍ ഉച്ചക്ക് സമരം അവസാനിപ്പിച്ചു.
വിനു, പ്രഭാകരന്‍, ജാനകി, കമലം, ലക്ഷ്മി, പ്രിയ സമരത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."