HOME
DETAILS
MAL
ഡി.എച്ച്.ആര്.എമ്മിന് പുതിയ രാഷ്ട്രീയപാര്‍ട്ടി
backup
July 02 2016 | 06:07 AM
കൊല്ലം: ഡി.എച്ച്.ആര്.എം 'ഡെമോക്രാറ്റിക് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ് ' എന്ന പേരില്‍ പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ചതായി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സെലീന പ്രക്കാനം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദലിത്, ആദിവാസി, മതപരിവര്‍ത്തന വിഭാഗങ്ങള്‍, പിന്നോക്ക മതന്യൂനപക്ഷ മത്സ്യത്തൊഴിലാളി വിഭാഗങ്ങള്‍ എന്നിവരുടെ പുരോഗതിക്കായി പ്രവര്‍ത്തിക്കുമെന്നും സെലീന പറഞ്ഞു.
ഒരു അക്രമസംഭവത്തിലും ഡി.എച്ച്.ആര്.എമ്മിന് പങ്കില്ലെന്നും തങ്ങള്‍ അക്രമത്തിന്റെ പാതയിലൂടെയല്ല സഞ്ചരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
പാര്‍ട്ടി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് സജി കൊല്ലം, സെക്രട്ടറി അജിത കീഴ്പാലൂര്‍, വൈസ് പ്രസിഡന്റുമാരായ അജയന് പുളിമാത്ത്, സുരേഷ് വേളമാനൂര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."