HOME
DETAILS
MAL
നിപാ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന തലശ്ശേരി സ്വദേശി മരിച്ചു
backup
June 02 2018 | 03:06 AM
കോഴിക്കോട്: നിപാ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന ഒരാള്‍ ഇന്നു രാവിലെ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തലശ്ശേരി സ്വദേശി റോജയാണ് മരിച്ചത്. 39 വയസ്സായിരുന്നു.
എന്നാല്‍ റോജയ്ക്ക് ഇതുവരെ നിപാ ബാധ സ്ഥിരീകരിച്ചിട്ടില്ല. സ്ഥിരീകരിച്ചാല്‍ നിപാ ബാധിച്ച് മരിച്ചവരുടെ എണ്ണം 18 ആവും.
രക്തസാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചെങ്കിലും റോജയുടെ ഫലം നെഗറ്റീവായിരുന്നു. മൂന്നുദിവസം മുമ്പാണ് റോജയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് രാവിലെ അസുഖം മൂര്‍ച്ഛിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. ഇന്നലെ വീണ്ടും റോജയുടെ രക്തം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതിന്റെ റിപ്പോര്‍ട്ട് കിട്ടിയശേഷം മാത്രമേ നിപാ ബാധയെ തുടര്‍ന്നാണോ റോജയുടെ മരണം എന്ന് ഉറപ്പാക്കാന്‍ സാധിക്കുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."