HOME
DETAILS

ധവളപത്രത്തിനു പിന്നില്‍ രാഷ്ട്രീയലക്ഷ്യം: ഉമ്മന്‍ചാണ്ടി

  
backup
July 02 2016 | 06:07 AM

%e0%b4%a7%e0%b4%b5%e0%b4%b3%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

തിരുവനന്തപുരം: പിണറായി സര്‍ക്കാരിനുവേണ്ടി ധനമന്ത്രി തോമസ് ഐസക് നിയമസഭയുടെ മേശപ്പുറത്തുവച്ച ധവളപത്രത്തിന് പിന്നില്‍ രാഷ്ട്രീയലക്ഷ്യം മാത്രമാണുള്ളതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ധനമന്ത്രി അവതരിപ്പിച്ച കണക്കുകളില്‍ അവ്യക്തത മാത്രമാണുള്ളത്. ഐസക്കിനു വേണ്ട കണക്കുകള്‍ മാത്രമാണ് അതില്‍ എടുത്തുകാണിച്ചിട്ടുള്ളത്. യു.ഡി.എഫ് സര്‍ക്കാരിനെ കുറ്റപ്പെടുത്തുക എന്ന ലക്ഷ്യം മാത്രമാണ് ധവളപത്രത്തിലുടനീളമുള്ളതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
അഞ്ചുകൊല്ലം ചെയ്തത് മുഴുവന്‍ തെറ്റാണെന്ന് പറഞ്ഞാല്‍ ജനം അതു അംഗീകരിക്കില്ല. ബജറ്റ് സമയത്തു എല്ലാ സര്‍ക്കാരും വരുമാനം കൂട്ടിക്കാണിക്കാറുണ്ട്. സ്വാഭാവികമായ നടപടിയാണത്. നികുതി പിരിവിലും ടാര്‍ജറ്റ് നിശ്ചയിക്കാറുണ്ട്. എന്നാല്‍ അതു പൂര്‍ണമായും ലഭിക്കാതെ വരുന്നതിനെ പര്‍വതീകരിച്ച് കാണിച്ചു വലിയൊരു കുറവായി ചിത്രീകരിക്കാനാണ് ഐസക് ശ്രമിക്കുന്നത്. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 71 ശതമാനമായിരുന്ന കടബാധ്യത യു.ഡി.എഫിന്റെ കാലത്ത് 97 ശതമാനമായി കൂടി എന്നത് വസ്തുതയാണ്. എന്നാല്‍ വന്‍വികസന പദ്ധതികള്‍ക്കും അടിസ്ഥാന സൗകര്യവികസനത്തിനും വേണ്ടിയാണ് ഈ തുകയെല്ലാം വിനിയോഗിച്ചത്. ഇന്നുചെയ്യേണ്ട വികസനപ്രവര്‍ത്തനങ്ങള്‍ വൈകിപ്പിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ ഇരട്ടി തുക അതിനായി ചെലവിടേണ്ടിവരുമെന്നും മുന്‍മുഖ്യമന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചൂരല്‍മലയില്‍ ബസ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; മഹാരാഷ്ട്രയില്‍ രണ്ട് അഗ്‌നിവീറുകള്‍ക്ക് വീരമൃത്യു

National
  •  2 months ago
No Image

കാസര്‍കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ്.ഐ അനൂപിന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

സമാധാന നൊബേല്‍ ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോന്‍ ഹിഡോന്‍ക്യോയ്ക്ക്

International
  •  2 months ago
No Image

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ; തീരുമാനം ടാറ്റ ട്രസ്റ്റിന്റെ യോഗത്തില്‍

National
  •  2 months ago
No Image

യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട് 

National
  •  2 months ago
No Image

പാലക്കാട് കാട്ടുപന്നിക്കൂട്ടം കിണറ്റില്‍ വീണു; കയറില്‍ കുരുക്കിട്ട് വെടിവെച്ച് കൊന്നു

Kerala
  •  2 months ago
No Image

കിളിമാനൂര്‍ ക്ഷേത്രത്തിലെ തീപിടിത്തം: പൊള്ളലേറ്റ പൂജാരി ചികിത്സയിലിരിക്കെ മരിച്ചു, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 months ago
No Image

ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോയെന്ന് വി.ഡി സതീശന്‍, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Kerala
  •  2 months ago