പൂവക്കുളം ഗവ.യു.പി സ്‌കൂളിന്റെ നവീകരിച്ച കെട്ടിടോദ്ഘാടനം ഇന്ന്
കുറവിലങ്ങാട്: പൂവക്കുളം ഗവ. യു.പി. സ്‌കൂള്‍ വജ്രജൂബിലിയോടനുബന്ധിച്ച് നിര്‍മാണം പൂര്‍ത്തീകരിച്ച സ്‌കൂള്‍ കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. വൈകുന്നേരം നാലു മണിക്ക് പൂവക്കുളത്തു ചേരുന്ന സ്‌കൂളിന്റെ 64-ാമത് വാര്‍ഷിക സമ്മേളനത്തില്‍ വച്ച് അഡ്വ. മോന്‍സ ജോസഫ് എം.എല്‍.എ പുതിയ കെട്ടിടസമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശശിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ അനിത രാജു, ബ്ലോക്ക് മെമ്പര്‍ വത്സ രാജന്‍, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് സജേഷ് ശശി തുടങ്ങിയവരും ഗ്രാമപഞ്ചായത്ത് അംഗങ്ങളും ം പ്രസംഗിക്കും. പൂവക്കുളം സ്‌കൂളിന്റെ അധ്യാപക -വിദ്യാര്‍ഥി-രക്ഷകര്‍ത്തൃ കുടുംബസംഗമം, കൈയ്യെഴുത്ത് മാസിക പ്രകാശനം, എന്‍ഡോവ്‌മെന്റ് വിതരണം, മികവ് കൈവരിച്ചവര്‍ക്കുള്ള പുരസ്‌കാര വിതരണം, വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ തുടങ്ങിയവയെല്ലാം ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തുമെന്ന് വാര്‍ഡു മെമ്പര്‍ ഷിബി മത്തായി, ഹെഡ്മാസ്റ്റര്‍ ടി.പി. ഗീവര്‍ഗ്ഗീസ്, പി.ടി.എ. പ്രസിഡന്റ് ടി.എസ്. ബേബി എന്നിവര്‍ അറിയിച്ചു.
അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എയുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിച്ചത. 90 ലക്ഷം രൂപയുടെ നിര്‍മാണച്ചെലവ് വരുന്ന കെട്ടിടത്തിന്റെ ജോലി പൊതുമരാമത്ത് കെട്ടിടവിഭാഗമാണ് ഏറ്റെടുത്ത് നടപ്പാക്കിയത്.
അഞ്ച് ക്ലാസ് മുറികള്‍ ചേര്‍ത്താണ് മെയിന്‍ ബ്ലോക്ക് നിര്‍മ്മിച്ചിരിക്കുന്നത്. മെച്ചപ്പെട്ട നിലവാരത്തിലുള്ള പാചകപ്പുരയും സ്‌കൂളിന്റെ മുന്‍വശത്ത് പുതിയ പ്രവേശന കവാടം ഓപ്പണ്‍ സ്റ്റേജ് നിലവാരത്തിലുള്ള ടോയ്‌ലെറ്റ് സൗകര്യങ്ങള്‍ പുതിയ കെട്ടിടത്തിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."