പൈതൃക പ്രതാപം വീണ്ടെടുക്കാന്‍ ഒരുങ്ങി ചങ്ങനാശേരി ബോട്ട് ജെട്ടി
ചങ്ങനാശേരി: പൈതൃക പ്രതാപം വീണ്ടെടുക്കാന്‍ ചങ്ങനാശ്ശരി ബോട്ട് ജെട്ടി ഒരുങ്ങുന്നു. റോഡ് മാര്‍ഗമുളള ഗതാഗതം വികസിക്കും മുന്‍പ് ആലപ്പുഴയിലേക്കും കൊല്ലത്തേക്കും,കൊച്ചിയിലേക്കും മറ്റും യാത്രക്കും, ചരക്കുനീക്കത്തിനുമുളള പ്രധാന കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു ചങ്ങനാശ്ശേരി ബോട്ട് ജെട്ടി.
റോഡ് ഗതാഗതം വികസിച്ചതോടെ പതിയെ നൂറ്റാണ്ടുകള്‍ പിന്നിട്ട ബോട്ട് ജെട്ടിയുടെ പ്രതാപവും മങ്ങുകയായിരുന്നു. ജെട്ടിയെ കായല്‍ ടൂറിസത്തിലെ മുഖ്യ ആകര്‍ഷണമായ വഞ്ചി വീടുകളുടെ സര്‍വീസ് ചങ്ങനാശ്ശേരിയില്‍ നിന്ന് ആരംഭിക്കത്തക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കി നഷ്ട പ്രതാപം വീണ്ടെടുക്കാനുള്ള ആലോചനയിലാണ് അധികൃതര്‍.
ആലപ്പുഴ ചങ്ങനാശ്ശേരി ജലപാതയില്‍ വഞ്ചി വീടുകളുടെയും മറ്റു ജല വാഹനങ്ങളുടെയും സുഗമമായ യാത്രയ്ക്ക് തടസം സൃഷ്ടിക്കുന്ന പാലങ്ങള്‍ ഉയര്‍ത്തുന്നതടക്കമുളള കാര്യങ്ങളാണ് അധികൃതരുടെ പരിഗണനയിലുള്ളത്.
തടസമായി നില്ക്കുന്ന കുന്നങ്കരിയിലെ കെ.സി പാലം ഉയര്‍ത്തുന്നതിനുള്ള നടപടികളും ഉടനുണ്ടാകും. ഇതോടൊപ്പം ജെട്ടിക്ക് സമീപമുളള മറ്റ് ഇടതോടുകളും നവീകരിക്കും. പദ്ധതിക്കായി സി.എഫ് തോമസ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. ബോട്ട്ജെട്ടിയുടെ വികസനം സംബന്ധിച്ച എം.എല്‍.എയുടെ നേതൃത്വത്തില്‍ നടന്ന ആലോചന യോഗത്തില്‍ നഗരസഭാധ്യക്ഷന്‍ സെബാസ്റ്റിയന് മാത്യു മണമേല്‍, ഉപാധ്യക്ഷ സുമാ ഷൈന്‍,പ്രതിപക്ഷ നേതാവ് കൃഷ്ണകുമാരി രാജശേഖരന് കെ.ഐ.ഐ.ഡി.സി ജനറല്‍ മാനേജര്‍ അബ്ദുല്‍ റഷീദ്, ആര്‍ക്കിടെക്റ്റ് ടോണി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."