HOME
DETAILS

ജില്ലാ ആശുപത്രി പരിസരത്തെ മാലിന്യ കൂമ്പാരം നീക്കംചെയ്യാന്‍ നടപടികളില്ല

  
backup
June 02 2018 | 05:06 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b8%e0%b4%b0%e0%b4%a4%e0%b5%8d-2


മാനന്തവാടി: മഴക്കാലം പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ രോഗഭീതി പരത്തി ജില്ലാ ആശുപത്രി പരിസരം മാലിന്യ കൂമ്പാരമായി മാറി.
മാലിന്യം നീക്കം ചെയ്യാന്‍ സംവിധാനമില്ലാത്തതിനാല്‍ പ്രദേശം ദുര്‍ഗന്ധപൂരിതമായിരിക്കുകയാണ്. ഇത് രോഗികള്‍ക്കും സന്ദര്‍ശകര്‍ക്കും ജീവനക്കാര്‍ക്കും ഒരുപോലെ ദുരിതം സമ്മാനിക്കുന്നു. സ്ത്രീകളുടെയും പുരഷന്‍മാരുടെയും വാര്‍ഡിന് സമീപം രോഗികള്‍ക്ക് ഭക്ഷണം പാകം ചെയ്യുന്ന കെട്ടിടത്തിന്റെ പുറകിലാണ് മാലിന്യം തള്ളുന്നത്. ഭക്ഷണാവശിഷ്ടങ്ങള്‍, പ്ലാസ്റ്റിക്ക്, ന്യൂസ് പേപ്പറുകള്‍ എന്നിവയാണ് കുമിഞ്ഞുകൂടുന്നത്. ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും ശേഖരിച്ച് കൊണ്ടുപോകാന്‍ സംവിധാനങ്ങള്‍ ഉണ്ട്. എന്നാല്‍ ഇവയെല്ലാം ഒന്നിച്ച് നിക്ഷേപിക്കുന്നതിനാല്‍ വേര്‍തിരിച്ച് കൊണ്ടുപോകാനുള്ള സംവിധാനം ഇല്ലാത്തതാണ് മാലിന്യം കുമിഞ്ഞുകൂടാന്‍ കാരണമാകുന്നത്. മഴ ആരംഭിക്കുന്നതോടെ ഇവ ഒലിച്ച് സമീപത്തെ വീടുകളിലും പുഴയിലും എത്തിച്ചേരും. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും രോഗം പടര്‍ന്ന് പിടിക്കാനുമുള്ള സാഹചര്യമുണ്ടാക്കും. മുന്‍ കാലങ്ങളില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ പന്നിവളര്‍ത്തലുകാരും ഉപയോഗശൂന്യമായ ആശുപത്രി ഉപകരണങ്ങളും പ്ലാസ്റ്റിക്കും പാലക്കാട് കേന്ദ്രമായ ഇമേജ് എന്ന സംഘടനയുമാണ് കൊണ്ടുപോയിരുന്നത്. കടലാസ് മാലിന്യങ്ങള്‍ കത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇവയെല്ലാം ഒന്നിച്ചായതോടെയാണ് മാലിന്യനീക്കം നിലച്ചത്. മാലിന്യം നീക്കംചെയ്യേണ്ട നഗരസഭയാകട്ടെ ഉത്തരവാദിത്വം നിറവേറ്റാതെ ഒഴിഞ്ഞ് നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ മാലിന്യം നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭക്ക് നോട്ടീസ് നല്‍കാനുള്ള തയാറെടുപ്പിലാണ് ആശുപത്രി അധികൃതര്‍. മാലിന്യം വേര്‍തിരിച്ചിടാന്‍ ആശുപത്രിയില്‍ സംവിധാനങ്ങള്‍ ഉണ്ടെങ്കിലും ജനങ്ങള്‍ അത് വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്താത്തതാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ആശുപത്രി സൂപ്രണ്ട് വി ജിതേഷ് പറഞ്ഞു. മാലിന്യങ്ങള്‍ വേര്‍തിരിച്ചിടാന്‍ എല്ലാ വാര്‍ഡുകളിലും പ്രത്യേകം ബക്കറ്റുകള്‍ തയാറാക്കി വച്ചിട്ടുണ്ട്. രോഗികള്‍ക്കൊപ്പമുള്ളവര്‍ മാലിന്യങ്ങള്‍ പ്രത്യേകം തയാറാക്കിയ ബക്കറ്റുകളില്‍ നിക്ഷേപിക്കാന്‍ തയാറായാല്‍ നിലവിലെ പ്രശ്‌നങ്ങക്ക് പരിഹാരമാകും. പ്ലാസ്റ്റിക്കില്‍ പൊതിച്ചോറ് കൊണ്ടുവരുന്നത് കര്‍ശനമായി തടയുമെന്നും സുപ്രണ്ട് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  29 minutes ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  2 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  2 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  3 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  3 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  5 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  5 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  5 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  5 hours ago