ലോക്ഡൗണ്‍: ഡ്യൂട്ടി നിര്‍വഹിക്കാന്‍ പൊലിസ് ഉദ്യോഗസ്ഥന്‍ നടന്നത് 450 കിലോമീറ്റര്‍
മധ്യപ്രദേശ്: സ്വന്തം ഡ്യൂട്ടി നിര്‍വ്വഹിക്കാന്‍ 20 മണിക്കൂര്‍ കൊണ്ട് 450 കിലോമീറ്റര്‍ നടന്ന് പൊലിസ് ഉദ്യോഗസ്ഥന്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ ദിഗ് വിജയ് ശര്‍മ എന്ന 22കാരനാണ് മധ്യപ്രദേശിലെ രാഛ്ഗഥിലെ ഓഫിസിലെത്താനായി നാല് ദിവസത്തോളം നീണ്ട യാത്ര നടത്തിയത്.
ഈ മാസം 23 വരെ ഒരു പരീക്ഷ എഴുതാനായി ലീവിലായിരുന്നു. എന്നാല്‍ ലോക്ഡൗണ്‍ മൂലം പരീക്ഷ മാറ്റിവെച്ചു.
ഞാന്‍ എന്റെ മേലുദ്യോഗസ്ഥനായ പാച്ചോര്‍ സ്റ്റേഷന്‍ ഇസ്പെക്ടറുമായി ബന്ധപ്പെട്ടു. ഈ പ്രതിസന്ധി ഘട്ടത്തില്‍ തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ ആഗ്രഹമുള്ളതായി അദ്ദേഹത്തെ അറിയിച്ചു. എന്നാല്‍ വാഹനസൗകര്യം ലഭ്യമല്ലാത്തതിനാല്‍ നാട്ടില്‍ തന്നെ തുടരാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. - ശര്‍മ പറഞ്ഞു.
വീട്ടില്‍ തന്നെ തുടരാന്‍ ശര്‍മയുടെ കുടുംബവും ഉപദേശിച്ചെങ്കിലും അദ്ദേഹത്തിന്റെ മനസനുവദിച്ചില്ല.
മാര്‍ച്ച് 25 ന് രാവിലെ ഞാന്‍ ഇറ്റാവയില്‍ നിന്ന് കാല്‍നടയായി യാത്ര ആരംഭിച്ചു. യാത്രയ്ക്കിടെ ഞാന്‍ 20 മണിക്കൂറോളം നടന്നു, ഇടയ്ക്ക് മോട്ടോര്‍ബൈക്കുകളില്‍ ലിഫ്റ്റ് ചോദിച്ച് ശനിയാഴ്ച രാത്രി രാഛ്ഗവിലെത്തി.
യാത്രയ്ക്കിടെ തനിക്ക് ഒരു ദിവസത്തേക്ക് ഒന്നും കഴിക്കാന്‍ കഴിഞ്ഞില്ലെന്ന് ശര്‍മ പറഞ്ഞു. എന്നാല്‍ പിന്നീട് ചില സാമൂഹിക സംഘടനകള്‍ അദ്ദേഹത്തിന് ഭക്ഷണം നല്‍കി.
കാലുകള്‍ വയ്യാത്തതിനാല്‍ വിശ്രമിക്കാന്‍ മേലുദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടു. ഞാന്‍ ഉടന്‍ ഡ്യൂട്ടിയില്‍ ചേരും. - 2018 ജൂണില്‍ മധ്യപ്രദേശ് പൊലിസ് സേനയില്‍ ചേര്‍ന്ന കോണ്‍സ്റ്റബിള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."