HOME
DETAILS
MAL
മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ പുതിയ പേജ് തുടങ്ങി
backup
July 02 2016 | 06:07 AM
ഔദ്യോഗിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും ജനങ്ങളുമായി സംവദിക്കാനുമായി മുഖ്യമന്ത്രി പിണറായി വിജയന് പുതിയ ഫെയ്സ്ബുക്ക് പേജ് തുടങ്ങി. ചീഫ് മിനിസ്റ്റേഴ്സ് ഓഫിസ് എന്ന പേരിലാണ് പേജ് തുടങ്ങിയത്.
പിണറായി വിജയന് എന്ന പേജില്‍ രാഷ്ട്രീയ വിഷയങ്ങളും പുതിയ പേജില്‍ ഔദ്യോഗിക കാര്യങ്ങളും ചര്‍ച്ച ചെയ്യാനാണ് പദ്ധതി. ഇക്കാര്യം പിണറായി വിജയന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ സൂചിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ ഒരുമാസക്കാലത്തെ പ്രധാന തീരുമാനങ്ങള്‍ അറിയിച്ചുകൊണ്ടുള്ള എഴുത്താണ് ഈ പേജില്‍ ആദ്യമായി പോസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."