ബെല്ലടിച്ചേ...
കൊച്ചി: ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട. ചങ്ങാതി പുസ്തകമായാല്‍ അറിവ് പെരുകും. ഒന്നാം ക്ലാസില്‍ പ്രവേശനം ലഭിച്ച കുട്ടികളെ ഇന്നലെ ഗവ.ഗേള്‍സ് എല്‍.പി സ്‌കൂളില്‍ വരവേറ്റ ചങ്ങാതിമരം ഇന്നലെ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ഒരുപോലെ കൗതുകം പകര്‍ന്നു. കുട്ടികളില്‍ വായനാശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തെടെ ക്ലാസ് ടീച്ചറായ പ്രഭയുടെ ഭാവനയില്‍ വിരിഞ്ഞതാണ് ഈ 'ചങ്ങാതിമരം'. വീട്ടില്‍ നിര്‍മാണപ്രവര്‍ത്തനത്തിനുശേഷം ബാക്കിവന്ന പൈപ്പ് ഉപയോഗിച്ച് സ്വന്തം ചെലവിലാണ് ടീച്ചര്‍ ഈ ചങ്ങാതി മരം നിര്‍മിച്ചത്. എട്ട് ശിഖിരങ്ങളാണ് ഈ ചങ്ങാതി മരത്തിലുള്ളത്. ഈ ശിഖിരങ്ങളിലൊക്കെ കഥാപുസ്തകങ്ങളും കാര്‍ട്ടൂണ്‍ പുസ്തകങ്ങളും ഓരോ ആഴ്ചയും മാറ്റി മാറ്റി വയ്ക്കും. കുട്ടികള്‍ക്ക് വീട്ടില്‍ കൊണ്ടുപോകുകയും മാതാപിതാക്കളെക്കൊണ്ട് വായിച്ച് കേള്‍ക്കുകയും ഒക്കെ ചെയ്യാം. ഇന്നലെ തന്നെ ചങ്ങാതി മരത്തിനുചുറ്റും പുസ്തകം മറിച്ചുനോക്കാന്‍ നിരവധി കുട്ടികളാണ് എത്തിയത്. സംശയങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ പ്രഭ ടീച്ചറും അവര്‍ക്കൊപ്പമുണ്ടായിരുന്നു.
കളിച്ചും ചിരിച്ചും കരഞ്ഞും ആദ്യദിനം
കൊച്ചി:പുതു അധ്യയന വര്‍ഷത്തിന്റെ ആദ്യം ദിനം ആടിയും പാടിയും ചിരിച്ചും കളിച്ചുമൊക്കെ ചിലര്‍ കെങ്കേമമാക്കിയപ്പോള്‍ മറ്റുചിലര്‍ തങ്ങള്‍ക്കൊപ്പമെത്തിയ മാതാപിതാക്കളെ വിടാതെ പിടികൂടി. ചിലര്‍ മിഠായിയും ലഡുവുമൊക്കെ കണ്ടപ്പോള്‍ കരച്ചില്‍ നിര്‍ത്തി.
ബലൂണും പൂക്കളും ഇലകളും ചിത്രങ്ങളുംകൊണ്ട് അലങ്കരിച്ചിരുന്ന ക്ലാസ്മുറി ചിലര്‍ക്ക് കൗതുകം പകര്‍ന്നു. വേദിയില്‍ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നടക്കുമ്പോള്‍ ഇതൊക്കെ എന്ത് എന്ന ഭാവമായിരുന്നു കുരുന്നുകളുടെ മുഖത്ത്.
പുതിയ അധ്യയന വര്‍ഷത്തില്‍ ജില്ലയിലെ സ്‌കൂളുകള്‍ ആഘോഷമായാണ് കുട്ടികളെ വരവേറ്റത്. മധുരപലഹാരങ്ങളും ബലൂണും ചിത്രങ്ങളുമൊക്കെ കുരുന്നുകള്‍ക്കായി ഒരുക്കിയിരുന്നു. നഗരഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന ഗവ.ഗേള്‍സ് എല്‍.പി സ്‌കൂളും എസ്.ആര്‍.വി. ഡി. എല്‍.പി സ്‌കൂളും അവിടെ പഠിച്ച പൂര്‍വ വിദ്യാര്‍ഥികളെ തന്നെയാണ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യാന്‍ കൊണ്ടുവന്നത്.
ഗവ.ഗേള്‍സ് എല്‍.പി സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ഥിനിയായിരുന്ന ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ.കെ ഉഷ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോള്‍ എസ്.ആര്‍.വി ഡി.എല്‍.പി സ്‌കൂളില്‍ അവിടുത്തെ പൂര്‍വ വിദ്യാര്‍ഥിയായിരുന്ന ഡോ.സഭാപതിയാണ് ഉദ്ഘാടകനായത്. ആദ്യദിനം തന്നെ പുസ്തകങ്ങളും മറ്റ് പഠനോപകരണങ്ങളും കിട്ടിയ സന്തോഷത്തിലായിരുന്നു മുതിര്‍ന്ന ക്ലാസുകളിലെ കുട്ടികള്‍.
കാലവര്‍ഷം തുടങ്ങിയതിനെ തുടര്‍ന്ന് മഴ പ്രതീക്ഷിച്ച് കുട്ടികള്‍ കുടയുമായി എത്തിയെങ്കിലും തെളിഞ്ഞ അന്തരീക്ഷത്തിലായിരുന്നു തുടക്കദിനം.മിക്ക സ്‌കൂളുകളിലും പാല്‍പായസവും കുട്ടികള്‍ക്കായി ഒരുക്കിയിരുന്നു.
സാമ്പാറും തോരനും അച്ചാറുമൊക്കെ കൂട്ടി ഉച്ചയൂണും കഴിച്ചാണ് അക്ഷരമധുരം നുകരാനെത്തിയ കുരുന്നുകള്‍ സ്‌കൂളില്‍ നിന്ന് പോയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മിക്ക സ്‌കൂളുകളിലും നവാഗതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായി അധികൃതര്‍ അറിയിച്ചു. വരും ദിവസങ്ങളില്‍ ഇനിയും കുട്ടികളെത്തുമെന്ന പ്രതീക്ഷയിലാണ് സ്‌കൂള്‍ അധികൃതര്‍.
സ്‌കൂള്‍ പ്രവേശനോത്സവം വിവിധ സ്‌കൂളുകളിലൂടെ
പെരുമ്പാവൂര്‍:പാറപ്പുറം മെക്ക ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ നിഷ വിനയന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ എം.എ. മൂസ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. ജയചന്ദ്രന്‍ മുഖ്യസന്ദേശം നല്‍കി. പി.ടി.എ പ്രസിഡന്റ് പി.എ. സിദ്ദിഖ്, ട്രസ്റ്റ് ജനറല്‍ സെക്രട്ടറി എം.വി. മുഹമ്മദ് മാസ്റ്റര്‍, കെ.എ. മൂസ, കെ.എം. ഇക്ബാല്‍ എന്നിവര്‍ സംസാരിച്ചു.
പുഴുക്കാട് ഗവ. എല്‍.പി.എസിലെ പ്രവേശനോത്സവം നവാഗതര്‍ അക്ഷരദീപം തെളിച്ചും അക്ഷര കിരീടം ചൂടിയും ആഘോഷിച്ചു. പി.ടി.എ പ്രസിഡന്റ് എന്‍.കെ.പി നമ്പൂതിരി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് എ.എം. അന്നക്കുട്ടി, എം.എസ്.സി.ബി പ്രസി. പി.പി. അവറാച്ചന്‍, അഡ്വ. സതീഷ് കുമാര്‍, ആന്റണി പോള്‍, ടി. ജോസഫ്, രാമകൃഷ്ണന്‍, രാജപ്പന്‍, ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.
കൂടാലപ്പാട് സെന്റ് ജോര്‍ജ് എല്‍.പി സ്‌കൂളില്‍ ഒക്കല്‍ പഞ്ചായത്ത് തല പ്രവേശനോത്സവം വര്‍ണ ശബളമായ പരിപാടികളോടെ ആഘോഷിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. വര്‍ഗീസ് പൈനുങ്കല്‍ അധ്യക്ഷത വഹിച്ച യോഗം ജോസ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. സിസിലി ഇയോബ്, ഫാ. ജോസഫ് പടിഞ്ഞാറേപള്ളാട്ടില്‍, രമ ബാബു, കെ.കെ. സന്തോഷ്, ലിസി ലിന്‍സ്, ബിന്‍സി അശോകന്‍, ഫൗസിയ സുലൈമാന്‍, പി.എം. ജിനീഷ്, കെ.പി ആനി, ടി.സി. ജോയ്, ടി.ആര്‍. പൗലോസ്, സി. ഡെയ്‌സി പി.പി, സാബു ആന്റണി പള്ളിക്കല്‍, മദര്‍ സുപ്പീരിയര്‍ സി. മംഗള, തുടങ്ങിയവര്‍ പ്രസംഗിച്ചു.
വേങ്ങൂര്‍ ഗവ. എല്‍.പി. എസിലെ പ്രവേശനോത്സവം ബ്ലോക്ക് പഞ്ചായത്ത് മെംമ്പര്‍ സീന ബിജു ഉദ്ഘാടനം ചെയ്തു. ഷിബു പൗലോസ് അധ്യക്ഷത വഹിച്ചു. ഷിജി മാത്യു, ലീന ജോയ്, എ.എം. പൗലോസ്, ഷിബു ചെറിയാന്‍, ബീന പൗലോസ്, ശ്രീക്കുട്ടി ലിജോ, എ.വി. ബിജു എന്നിവര്‍ സംസാരിച്ചു.
പെരുമ്പാവൂര്‍ ഉപജില്ലാ പ്രവേശനോത്സവത്തിന് ഗവ. ഗേള്‍സ് എല്‍.പി.എസ് വേദിയായി. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ഘോഷയാത്രയും എ.ഇ.ഒ കെ.വി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനവും നിര്‍വഹിച്ചു. സതി ജയകൃഷ്ണന്‍, നിഷ വിനയന്‍, ജെസി എജി എന്നിവര്‍ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. എ.എം. ഐഷ, ടി.എന്‍. ശ്രീനാഥ്, സോളമന്‍ എന്നിവര്‍ സംസാരിച്ചു. പി.എം. ശശി നന്ദി രേഖപ്പെടുത്തി.
സമഗ്രശിക്ഷാ അഭിയാന്‍ കൂവപ്പടി ബി.ആര്‍.സി. യുടെ ആഭിമുഖ്യത്തില്‍ ബി.ആര്‍.സി. തല സ്‌കൂള്‍ പ്രവേശനോത്സവം അകനാട് ഗവ. എല്‍.പി. സ്‌കൂളില്‍ വച്ച് ഗംഭീര വരവേല്‍പ്പോടെ നടന്നു. മുടക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈമി വര്‍ഗ്ഗീസ്സിന്റെ അധ്യക്ഷയായിരുന്നു. ഷീന കെ. പുന്നൂസ് സ്വാഗതം ആശംസിച്ചു. എം.എസ്. പ്രവേശനോത്സവ ദിന സന്ദേശം നല്‍കി. ഉദ്ഘാടനം എം.എല്‍.എ. അഡ്വ. എല്‍ദോസ് കുപ്പിള്ളി മരത്തിന്റെ ചുമര്‍ ചിത്രത്തില്‍ അക്ഷര ഇലകള്‍ ഒട്ടിച്ച് നിര്‍വ്വഹിച്ചു. മിനി ഷാജി കുട്ടികളെ മണലില്‍ ആദ്യാക്ഷരം കുറിപ്പിച്ചു. പൊതുവിദ്യാലയങ്ങള്‍ ഹരിതവിദ്യാലയങ്ങളാക്കൂക എന്ന ലക്ഷ്യത്തോടെ ഹരിത കേരളം മിഷന്‍ തയ്യാറാക്കിയ 'ഹരിതോത്സവം' കൈപുസ്തക പ്രകാശനം പഞ്ചായത്ത് പ്രസിഡന്റ് ഷൈമി വര്‍ഗ്ഗീസ് നിര്‍വ്വഹിച്ചു. പുതുതായി സ്‌കൂളില്‍ ചേര്‍ന്ന എല്ലാ കുട്ടികള്‍ക്കുമുള്ള സമ്മാന വിതരണം അജിത് കുമാര്‍ എ.ടി. നിര്‍വ്വഹിച്ചു. ് ഷൈനി അന്ന കുര്യാക്കോസ് വിദ്യാഭ്യാസ മന്ത്രിയുടെ പ്രവേശനോത്സവ ദിനത്തോടനുബന്ധിച്ചുള്ള സന്ദേശം വായിച്ചു. ജോബി മാത്യു, മിനി ഷാജി, ശിവദാസ്, നാരായണന്‍, ലിസി മത്തായി, ഷോജ റോയി, പുരൂഷന്‍ പി. എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വിജയമ്മ കെ.ആര്‍. നന്ദി പറഞ്ഞു.
മൂവാറ്റുപുഴ: മൂവാറ്റുപുഴ ഉപജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം കടാതി ഗവ. എല്‍.പി. സ്‌കൂളില്‍ നടന്നു. എല്‍ദോ എബ്രഹാം എം.എല്‍.എ നവാഗതരെ അക്ഷരകിരീടം അണിയിച്ച് സ്വാഗതം ചെയ്തു. വാളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീല ബാബു അധ്യക്ഷത വഹിച്ചു. ലത എബ്രഹാം മുഖ്യമന്ത്രിയുടെ സന്ദേശം വായിച്ചു. 2018-19 വര്‍ഷത്തേയ്ക്കുള്ള അക്കാദമിക മാസ്റ്റര്‍പ്ലാന്‍ ലിസിപോള്‍ അവതരിപ്പിച്ചു. ബാബു ഐസക് സുജാത സതീശന്‍, പി.എ. രാജു, മെമ്പര്‍മാരായ രജിത സുധാകരന്‍, പി.എം.മദനന്‍, എന്‍.വൈ. ജോസഫ്, സി.കെ. ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു.
എന്‍.ജി. രമാദേവി സ്വാഗതവും പി.എന്‍. മനോജ് നന്ദിയും പറഞ്ഞു. പേഴയ്ക്കാപ്പിള്ളി സര്‍ക്കാര്‍ സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ വി.എച്ച്.ഷഫീഖ് അധ്യക്ഷത വഹിച്ചു. ഫൈസല്‍ മുണ്ടാങ്ങാമറ്റം, ഉഷ ദേവി, സി.എന്‍.കുഞ്ഞുമോള്‍ എന്നിവര്‍ പ്രസംഗിച്ചു. മുളവൂര്‍ സര്‍ക്കാര്‍ യു.പി.സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് ആലീസ്.കെ.ഏലിയാസ് ഉദ്ഘാടനം ചെയ്തു. എം.പി.റംലത്ത് സ്വാഗതം പറഞ്ഞു. സുറുമി ഉമ്മര്‍ പഠനോപകരണ ക്വിറ്റ് വിതരണം ചെയതു. പി.എം.ജലീല്‍ അധ്യക്ഷത വഹിച്ചു. പി.പി.അഷറഫ്, അഹമ്മദ് കബീര്‍, ഐഷ അബ്ദുല്‍ ഹക്കീം എന്നിവര്‍ സംസാരിച്ചു. മൂവാറ്റുപുഴ കെ.എം.എല്‍.പി.സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ വികസന കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എ.സഹീര്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രമീള ഗിരീഷ് കുമാര്‍, പി.ടി.എ പ്രസിഡന്റ് ഷാനവാസ്, മാനേജിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം.ഹസ്സന്‍, ഹെഡ്മാസ്റ്റര്‍ എം.കെ.മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.
മുളവൂര്‍ എം.എസ്.എം.എല്‍.പി.സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം വാര്‍ഡ് മെമ്പര്‍ സീനത്ത് അസീസ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ഇ.എം.സല്‍മത്ത് സ്വാഗതം പറഞ്ഞു. മനേജര്‍ എം.എം.കുഞ്ഞുമുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്‍ സലാം മൗലവി, എം.എം.സീതി, എം.എം.അലി, എം.എ.ഫാറൂഖ്, മുഹമ്മദ് കുട്ടി എന്നിവര്‍ പങ്കെടുത്തു. യുവശില്‍പി രവീന്ദ്രന്‍ ചെങ്ങനാട്ട് സംമ്പന്ധിച്ചു. കിഴക്കേക്കര ഈസ്റ്റ് ഹൈസ്‌കൂളില്‍ നടന്ന പ്രവേശനോത്സവം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ ഉദ്ഘാടനം ചെയ്തു. തിലകന്‍ സ്വാഗതം പറഞ്ഞു. സി.എം.സീതി, പി.ഗോപകുമാര്‍, എ.കെ.അയ്യൂബ്, എന്‍.കെ.രാജന്‍, കെ.പി.അനസ്, എ.മമ്മി, പ്രസാദ്, ഡോ.മിനി, ബിനുമോന്‍ മണിയംകുളം, ബഷീര്‍ ചാലില്‍, എന്നിവര്‍ പങ്കെടുത്തു. രണ്ടാര്‍കര എസ്.എ.ബി.റ്റി.എം സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം മാനേജര്‍ എം.എം.അലിയാര്‍ ഉദ്ഘാടനം ചെയ്തു. സുഹറ സിദ്ധീഖ് മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്‍ സലാം മൗലവി അധ്യക്ഷത വഹിച്ചു. എം.എ.ഫൗസിയ, ഇ.വി.രുക്മണി, കെ.എം.ഷക്കീര്‍, അന്‍സാരി മൗലവി, ഷറഫുദ്ദീന്‍ മൗലവി, ഷഫ്‌ന ടീച്ചര്‍, ജോജി എന്നിവര്‍ സംമ്പന്ധിച്ചു.
മട്ടാഞ്ചേരി: പുതിയ അധ്യായന വര്‍ഷത്തിന്റെ ഭാഗമായി നടത്തിയ പ്രവേശനോത്സവത്തിന്റെ സബ് ജില്ലാതല ഉദ്ഘാടനം കെ.ജെ മാക്‌സി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ജി.എച്ച്.എസ് പനയപ്പിള്ളി സ്‌ക്കുളില്‍ നടന്ന ചടങ്ങില്‍ കൗണ്‍സിലര്‍ ജയന്തി പ്രേംനാഥ് അദ്ധ്യക്ഷത വഹിച്ചു. മട്ടാഞ്ചേരി ബി.പി.ഒ പി ജി രജനി സന്ദേശം നല്‍കി.പീനോപകരണ വിതരണം കൗഅസിലര്‍മാരായ ടി കെ അഷറഫ്, ആന്റണി ഫ്രാന്‍സിസ് എന്നിവര്‍ നിര്‍വഹിച്ചു. യുണിഫോം വിതരണം കൗബസിലര്‍മാരായ സനീഷ അജീബ്, സുനിത അഷറഫ്, ഷീബാ ലാല്‍ എന്നിവര്‍ നിര്‍വഹിച്ചു.എസ്.എസ്.എല്‍.സി വിജയികളെ പി.റ്റി.എ പ്രസിഡന്റ് ബാബു സേട്ട്, സൗമ്യ അബ്ദു, സുബൈബത്ത് ബീഗം എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു.സലിം ഷുക്കൂര്‍, മട്ടാഞ്ചേരി കെ.എസ്.ടി.എ സെക്രട്ടറി ടി എസ് ഷിബു, കെ.പി.എസ്.ടി.എ പ്രസിഡന്റ് പി കെ ഭാസി, എന്‍ കെ എം ഷെരീഫ്, സ്‌കൂള്‍ എച്ച് .എം ജാസ്മിന്‍ ലിജിയ, എ വി തോമസ്, കൗലത്ത് സി എ, കൃഷ്ണ പൈ എന്നിവര്‍ സംസാരിച്ചു.
തണ്ടേക്കാട് ജമാഅത്ത് എച്ച്.എസ്.എസ് പ്രവേശനോത്സവം: 'അക്ഷരപ്ലാവില തൊപ്പി' അണിഞ്ഞ് കുട്ടികള്‍
പെരുമ്പാവൂര്‍: അക്കാദമിക മികവ്, വിദ്യാലയ മികവ് എന്നീ ആശയതലങ്ങള്‍ ഉള്‍ക്കൊണ്ട് പുതിയ അധ്യയന വര്‍ഷത്തെ ആഹ്ലാദപൂര്‍വം തണ്ടേക്കാട് ജമാഅത്ത് എച്ച്.എസ്.എസില്‍ വരവേറ്റു.
സ്‌കൂളിലേക്ക് ഈ വര്‍ഷം ഒന്നാം ക്ലാസിലേക്ക് കടന്നു വന്ന കുരുന്നുകളെ വിവിധ അക്ഷരങ്ങള്‍ കോര്‍ത്തിണക്കിയ 'അക്ഷരപ്ലാവില' കൊണ്ടുള്ള തൊപ്പി അണിയിച്ചാണ് സ്വീകരിച്ചത്. സ്‌കൂളില്‍ ഈ വര്‍ഷം ഒന്നാമനായി പ്രവേശനം നേടിയ സല്‍മാനുല്‍ ഫാരിസിക്ക് കേരളത്തിന്റെ ഔദ്യോഗിക ഫലവൃക്ഷമായ പ്ലാവിന്‍ തൈ നല്‍കി പ്രവേശനോത്സവം ബ്ലോക്ക് പഞ്ചായത്തംഗം നഗീന ഹാഷിം ഉദ്ഘാടനം ചെയ്തു.
സ്‌കൂള്‍ മാനേജര്‍ എം.എം. അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗളങ്ങായ പി.എ. മുഖ്താര്‍, സൗദ സജീവ്, തണ്ടേക്കാട് ജമാഅത്ത് പ്രസിഡന്റ് കെ.ഐ അബൂബക്കര്‍, ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്, പ്രധാന അധ്യാപകന്‍ വി.പി.അബൂബക്കര്‍, പ്രിന്‍സിപ്പല്‍ കെ.എച്ച് നിസാമോള്‍, പി.റ്റി.എ പ്രസിഡന്റ് വി.എം. അബു, സ്റ്റാഫ് സെക്രട്ടറി കെ.എം. ശാഹിര്‍, കണ്‍വീനര്‍ കെ.എ. നൗഷാദ്, ഇ.യു മുജീബ, നഴ്‌സറി എച്ച്.എം ഇ.കെ. ബിന്ദു എന്നിവര്‍ സംസാരിച്ചു.
പെരിയാര്‍ കൈകാല്‍ ബന്ധിച്ച് നീന്തിക്കറിയ ഹിഷാം ഷാനവാസ്, ശിഫ ഷാനവാസ് എന്നിവരെയും, ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും ചടങ്ങില്‍ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.
കാക്കിക്കുള്ളിലെ കലാവാസന പ്രവേശനോത്സവത്തില്‍ വിദ്യാര്‍ഥികള്‍ക്ക് കലാ വിരുന്നായി
തുള്ളല്‍ പാട്ട് എഴുതിയതും അത് ഓട്ടന്‍തുള്ളല്‍ പാട്ട് രൂപത്തില്‍ ചിട്ടപെടുത്തിയതും പൊലിസ് ഉദ്യോഗസ്ഥരായിരുന്നു
മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചി ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിലാണ് ഫോര്‍ട്ടുകൊച്ചിയിലെ ഒട്ടുമിക്ക വിദ്യാലയങ്ങളിലും ഇക്കുറി പ്രവേശനോത്സവം സംഘടിപ്പിച്ചത്.
കുട്ടികള്‍ക്ക് കേരളത്തിന്റെ തനത് കലകളെ കുറിച്ച് അവബോധം വളര്‍ത്തുവാനയി ഓട്ടന്‍ തുള്ളല്‍ അടക്കമുള്ള പൗരാണിക കലകളാണ് വിദ്യാലയങ്ങളില്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചത്.
ആക്ഷേപ ഹാസ്യത്തിലൂടെ കാര്യങ്ങള്‍ അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളലില്‍ വിദ്യാര്‍ഥികളില്‍ നര്‍മ്മം നിറച്ചു കൊണ്ട് വിദ്യാര്‍ഥികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളുടെ അവതരണവും അതൊടൊപ്പം വിദ്യാര്‍ത്ഥികള്‍ കരുതിയിരിക്കേണ്ട മുന്‍കരുതലുകളും തുള്ളല്‍ കലാകാരന്‍ അവതരിപ്പിച്ചപ്പോള്‍ അത് കേട്ട് നിന്ന വിദ്യാര്‍ഥികളുടെ മനസില്‍ തട്ടി. ഓട്ടന്‍തുള്ളല്‍ അവതരിപ്പിച്ചത് തുള്ളല്‍ കലാകാരനായ പാല കെ.ആര്‍ മണിയാണെങ്കിലും തുള്ളല്‍ പാട്ട് എഴുതിയതും അത് ഓട്ടന്‍തുള്ളല്‍ പാട്ട് രൂപത്തില്‍ ചിട്ടപെടുത്തിയതും പൊലിസ് ഉദ്യോഗസ്ഥരായിരുന്നു.
ഫോര്‍ട്ടുകൊച്ചി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.രാജ് കുമാറാണ് പാട്ട് എഴുതിയത്. രൂപപെടുത്തിയതാകട്ടെ പൊലിസുകാരനായ സുജനപാലും. കുട്ടികളുടെ മനസില്‍ കാര്യങ്ങള്‍ പതിയാന്‍ കല ഏറെ പ്രയോജനപ്രദമാണെന്നാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറയുന്നത്.
സമത്വത്തിന്റെ ആശയം പകര്‍ന്ന് സ്‌നേഹിത സ്‌കൂളുകളില്‍
കാക്കനാട്: പുതിയ അധ്യയന വര്‍ഷത്തില്‍ ഏറെ കരുതലുകളോടെ കുടുംബശ്രീയുടെ സ്ത്രീ പദവി സ്വയം പഠന വിഭാഗം സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക്കിന്റെ ആഭിമുഖ്യത്തില്‍ സ്‌നേഹിത @ സ്‌കൂള്‍ പരിപാടിക്ക് തുടക്കം കുറിച്ചു.
അവധിക്കാലത്തിനു ശേഷം സ്‌കൂളില്‍ എത്തിയ കുട്ടികള്‍ക്ക് സ്‌നേഹിത ഒരുക്കിയ പരിപാടി ഒരേ സമയം കൗതുകവും ആവേശവും ജനിപ്പിക്കുന്നതായി.
എറണാകുളം ജില്ലയിലെ 14 ബ്ലോക്കുകളിലും ഓരോ സ്‌കൂള്‍ വീതം തെരഞ്ഞെടുത്താണ് പദ്ധതി നടപ്പിലാക്കുന്നത്. അധ്യയന സമയം നഷ്ടപ്പെടുത്താതെയുളള പ്രത്യേക കാംപയിനുകള്‍ ഈ അദ്ധ്യയന വര്‍ഷം മുഴുവന്‍ നടപ്പിലാക്കും. ചെറുപ്പം മുതല്‍ സ്ത്രീ പുരുഷ സമത്വത്തിന്റെ ശീലങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കി അതിക്രമങ്ങളെയും വിവേചനങ്ങളെയും ഇല്ലാതാക്കുകയും ചെയ്യും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുളള അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിന് ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സ്‌നേഹിതയുടെ പ്രവര്‍ത്തനങ്ങള്‍ സ്‌കൂള്‍ തലത്തിലും വ്യാപിപ്പിക്കുക എന്നതാണ് ലക്ഷ്യം.
ഇതിനു മുന്നോടിയായാണ് പ്രവേശനോത്സവ ദിനത്തില്‍ കളര്‍ റിബണ്‍ ക്യാപയിന്‍, സ്‌നേഹിത മരം ഒരു സ്‌നേഹ വരം, പരസ്പര ബഹുമാനം എന്നിങ്ങനെയുളള വിവിധ ആശയങ്ങള്‍ പ്രതീകാത്മകമായി ചെയ്തത്. നിലവില്‍ വടവുകോട് ബ്ലോക്ക്, ചിറ്റാറ്റുകര, ആലങ്ങാട്, കാലടി, രായമംഗലം, പെരുമ്പാവൂര്‍, എളങ്കുന്നപ്പുഴ, ഞാറയ്ക്കല്‍, ചെല്ലാനം, മുളന്തുരുത്തി, വടവുകോട്, കോട്ടപ്പടി, മൂവാറ്റുപുഴ, പാമ്പാക്കുട എന്നീ 14 ബ്ലോക്കുകളിലെയും സ്‌കൂളുകളില്‍ സ്‌നേഹിതയുടെ കാംപയിന്‍ നടന്നു.
പാമ്പാക്കുടയില്‍ ജില്ലാപഞ്ചായത്ത് അംഗം എന്‍.സുഗതന്‍,രായമംഗലം ജയകേരളം പബ്ലിക് സ്‌കൂളില്‍ കുടുംബശ്രീ ഗവേണിംഗ് ബോഡി അംഗം ശാരദ മോഹന്‍ എന്നിവരും സ്‌നേഹിതയുടെ പ്രവര്‍ത്തകരും കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരും പങ്കെടുത്തു.
സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ പങ്കെടുക്കാനാകാതെ ഇതര സംസ്ഥാനക്കാരായ കുട്ടികള്‍
കാക്കനാട്: ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും ജനസേവയും തമ്മിലുള്ള നിയമപോരാട്ടം മൂലം ഇതര സംസ്ഥാനക്കാരായ കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനോല്‍സവത്തില്‍ പങ്കെടുക്കുവാന്‍ കഴിഞ്ഞില്ല. ഇന്നലെ രാവിലെ മുതല്‍ കാക്കനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഓഫിസിനു മുന്നില്‍ പകച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ മെയ് 20ന് ജനസേവ ശിശുഭവന്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ദിവസം എറണാകുളം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും സാമൂഹ്യ വകുപ്പും ജനസേവയില്‍ നടത്തിയ അന്വേഷണത്തില്‍ 50 ഇതര സംസ്ഥാനക്കാരായ കുട്ടികളെ കാണുന്നില്ല എന്ന് റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് ജനസേവ ശിശുഭവന്‍ അധികൃതര്‍ യഥാര്‍ത്ഥ കണക്കു പ്രകാരം കുട്ടികളെ സി.ഡബ്ലിയു.സിക്ക് മുമ്പാകെ ഹാജരാക്കുകയായിരുന്നു.
ജനസേവയിലെ 50 കുട്ടികളെ കാണാനില്ലെന്ന നുണ പ്രചരണങ്ങള്‍ പൊളിഞ്ഞുവെന്നു സത്യം തെളിഞ്ഞെന്നും ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലി പറഞ്ഞു. 50 കുട്ടികളില്‍ വിവാഹം കഴിച്ചു പോയ യുവതികളടക്കം 45 പേരുടെ കണക്ക് സി.ഡബ്ലിയു.സിക്ക് ബോധ്യപ്പെട്ടതായും അതിന്റെ രേഖ സി.ഡബ്ലിയു.സി ചെയര്‍പേഴ്‌സണ്‍ പത്മജ നായരില്‍ നിന്നും കൈപ്പറ്റിയതായും ജനസേവ സെക്രട്ടറി ഇന്ദിര ശബരിനാഥ് അറിയിച്ചു.
പതിവുതെറ്റിക്കാതെ ഇതരസംസ്ഥാന കുട്ടികള്‍
കൊച്ചി:പതിവുപോലെ ഇത്തവണയും ഇതരസംസ്ഥാന കുട്ടികള്‍ ജില്ലയിലെ വിവിധ സ്‌കൂളുകളിലെത്തി.
പെരുമ്പാവൂരിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഒന്നുമുതലുള്ള ക്ലാസുകളിലെത്തിയത്. എറണാകുളം ഗേള്‍സ് എല്‍.പി സ്‌കൂളില്‍ ഇരുപത് കുട്ടികളാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയത്.
ഇവരുടെ മാതാപിതാക്കള്‍ ഇവിടെ വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാലാണിത്. എറണാകുളം എസ്.ആര്‍.വി. ഡി എല്‍.പി സ്‌കൂളില്‍ ഏഴ് കുട്ടികളാണ് ഇത്തവണ എത്തിയത്.
ബിഹാര്‍, ഉത്തര്‍പ്രദേശ്, തമിഴ് നാട് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണിവര്‍. ബീഹാര്‍ സ്വദേശി അമാന്‍ സഹോദരി രൂപ, ഉത്തര്‍പ്രദേശ് സ്വദേശി തന്‍വീര്‍, സഹോദരന്‍ തൗഖീര്‍, ബീഹാര്‍ സ്വദേശി സൗരവ്,ബീഹാര്‍ സ്വദേശികളായ യാസ്മിന്‍,അര്‍സി ജബീല്‍ എന്നിവരാണ് വിവിധ ക്ലാസുകളില്‍ പുതിയതായി എത്തിയത്.
ഹരിത മാര്‍ഗരേഖ പാലിച്ച് പ്രവേശനോത്സവം
കൊച്ചി: ഹരിത ചട്ടങ്ങള്‍ ബാധകമാക്കി നടപ്പിലാക്കിയ സംസ്ഥാനത്തെ ആദ്യ പ്രവേശനോത്സവം സ്‌കൂളുകള്‍ ആഘോഷമാക്കി. കുരുത്തോല കൊണ്ടുള്ള അലങ്കാരങ്ങളും വാഴയിലയില്‍ സദ്യ നല്‍കിയുമാണ് കുരുന്നുകളെ അധ്യയനത്തിന്റെ ആദ്യ ദിവസം വരവേറ്റത്.
മഴ ഒഴിഞ്ഞു നിന്ന ദിനത്തില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ വിദ്യാലയത്തിന്റെ ആദ്യപടി ചവിട്ടി. കുറുമശ്ശേരി ഗവ.യു.പി.സ്‌കൂളില്‍ നടന്ന അങ്കമാലി ഉപജില്ലാ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം റോജി.എം.ജോണ്‍ എം.എല്‍.എ. നിര്‍വഹിച്ചു.
രാവിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും പങ്കെടുത്ത ഘോഷയാത്രയോടു കൂടിയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ പുതിയതായി ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ കുട്ടികള്‍ അക്ഷരദീപം തെളിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."