ദാറുല്‍ ഹസനാത്തില്‍ ഹുദവി കോഴ്‌സ്
കണ്ണാടിപ്പറമ്പ്: ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയില്‍ സിലബസ്(ഹുദവി കോഴ്‌സ്) പ്രകാരം നടത്തുന്ന കണ്ണാടിപ്പറമ്പ് ദാറുല്‍ ഹസനാത്ത് ഇസ്‌ലാമിക് കോളജിലെ പുതിയ ബാച്ചിലേക്കുള്ള പ്രവേശനത്തിനു അഞ്ചുവരെ അപേക്ഷിക്കാം. സമസ്തയുടെ അഞ്ചാം ക്ലാസ് പാസായ ജൂണ്‍ അഞ്ചിനു 12 വയസ് കവിയാത്ത ആണ്‍കുട്ടികള്‍ക്കാണ് യോഗ്യത. ംംം.റവശൗ.ശി എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അറബി, ഉറുദു, ഇംഗ്ലിഷ് ഭാഷകളും പ്രസംഗ തൂലികാ പാടവവും കംപ്യൂട്ടര്‍ പരിജ്ഞാനവും ഇസ്‌ലാമിക വിഷയങ്ങളില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലായി പി.ജി പഠനവുമടങ്ങുന്ന 12 വര്‍ഷത്തെ കോഴ്‌സാണ് സ്ഥാപനം വിഭാവനം ചെയ്യുന്നത്. അംഗീകൃത സര്‍വകലാശാലാ ബിരുദവും വിദ്യാര്‍ഥികള്‍ക്കു നേടാം. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്കു പഠനം, താമസം, ഭക്ഷണം സൗജന്യമാണ്. ഫോണ്‍ 9747544962, 9745589708.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."