HOME
DETAILS
MAL
കൊവിഡ് സ്ഥിരീകരിച്ച റാന്നി സ്വദേശികളായ അഞ്ചുപേര്‍ ആശുപത്രി വിട്ടു
backup
March 30 2020 | 12:03 PM
റാന്നി: കൊവിഡ് സ്ഥീരീകരിച്ച അഞ്ചു പേര് രോഗം ഭേദമായതിനെത്തുടര്‍ന്ന് ആശുപത്രി വിട്ടു. ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികളായ മൂന്നുപേരും ഇവരുടെ സഹോദരനും ഭാര്യയുമാണ് ഡിസ്ചാര്‍ജ് ആയത്.
പത്തനംതിട്ട ജില്ലാ ആസ്പത്രിയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന ഇവരെ ആരോഗ്യ വകുപ്പിന്റെ ആംബുലന്‍സില്‍ വീട്ടില്‍ എത്തിക്കും. ഇന്നു ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡിന്റെ യോഗത്തിനു ശേഷമാണ് ഇവരെ വീട്ടിലേക്ക് അയക്കാനുള്ള ക്രമീകരണങ്ങളെല്ലാം ഒരുക്കിയത്.
ഇവരുടെ വീടുകള്‍ ഇന്നലെ അണുവിമുക്തമാക്കിയിരുന്നു. 14 ദിവസം കൂടി ഇവര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം.
ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശിയുടെ ചെങ്ങളത്ത് താമസിക്കുന്ന മകളും മരുമകനും നേരത്തെ രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."