അധ്യാപക ദമ്പതികള്‍ ഒരേ ദിവസം വിരമിക്കുന്നു
അമ്പലപ്പുഴ: അധ്യാപക ദമ്പതികള്‍ ഒരുമിച്ച് ഇന്ന് വിരമിക്കും. അമ്പലപ്പുഴ ഗവ. മോഡല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ യു.പി. അധ്യാപകന്‍ എസ്. മോഹന്‍ദാസ്, തകഴി തെന്നടി ഗവ. എല്‍.പി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എസ്.ബി. രാജം എന്നീ ദമ്പതികളാണ് ഒരുമിച്ച് ഒരു ദിവസം വിരമിക്കുന്നത്. മോഹന്‍ദാസ് 1988 ല്‍ അമ്പലപ്പുഴ ഉപജില്ലയിലെ നീര്‍ക്കുന്നം തീരദേശ എല്‍.പി. സ്‌കൂളില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു.
പത്തനംതിട്ട നിരണം ഗവ. എല്‍.പി. സ്‌കൂള്‍, നെടുമ്പറം ഹൈസ്‌കൂള്‍, നെടുമുടി സൗത്ത് യു.പി. സ്‌കൂള്‍, ഹൈസ്‌കൂള്‍ പറവൂര്‍, എസ്.ഡി.വി. യു.പി. സ്‌കൂള്‍ നീര്‍ക്കുന്നം, ഹൈസ്‌കൂള്‍ കരുമാടി എന്നിവിടങ്ങളില്‍ ജോലി നോക്കി. കരുമാടി ഗവ. ഹൈസ്‌കൂളിലെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ കഴിഞ്ഞു. സ്‌കൂള്‍ കലോത്സവങ്ങള്‍, ശാസ്ത്രമേളകള്‍, കായികമേളകള്‍, വിദ്യാരംഗം കലാസാഹിത്യവേദി എന്നിവയില്‍ നേതൃത്വം വഹിച്ചു.
ഭാര്യ എസ്.പി. രാജം 1982 ആഗസ്റ്റ് 8 ന് മലപ്പുറം ജില്ലയില്‍ നിന്നാണ് അധ്യാപക ജീവിതം ആരംഭിച്ചത്. കോഴിക്കോട് ജില്ലയിലെ പയ്യാനക്കല്‍ ഗവഃ ഹൈസ്‌കൂളില്‍ നിന്ന് 1992 മാര്‍ച്ച് 20 ന് ആലപ്പുഴ ജില്ലയിലേയ്ക്ക് സ്ഥലംമാറ്റം ലഭിച്ചു. ആബ വിദ്യാസംഘം എല്‍.പി. സ്‌കൂള്‍, അമ്പലപ്പുഴ മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, നീര്‍ക്കുന്നം എസ്.ഡി.വി. യു.പി. സ്‌കൂള്‍ എന്നിവിടങ്ങളിലും പിന്നീട് തകഴി തെന്നടി ഗവ. എല്‍. പി. സ്‌കൂളില്‍ ഹെഡ്മിസ്ട്രസായും ജോലി നോക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."