HOME
DETAILS

പട്ടിണിയിലായ തെരുവു മൃഗങ്ങളെയും പക്ഷികളെയും ഊട്ടാന്‍ അനുവാദം ചോദിച്ച് പി.എഫ്.എ

  
backup
March 30 2020 | 13:03 PM

article-123456874511

തിരുവനന്തപുരം: രാജ്യം ഇന്ന് ലോക്ക്ഡൗണിലാണ്. നഗരപ്രദേശങ്ങളിലേക്കൊന്നും ആരും ഇറങ്ങാതായി. ജനങ്ങള്‍ക്കിടയില്‍ അത്ര മേല്‍ ഭീതി പരത്തി കൊറോണ വൈറസ്. അതിവേഗമുള്ള വൈറസ് വ്യാപനമാണ് പ്രധാന കാരണം. എന്നാല്‍ നാടിന്റെ അവകാശികളായ ഒരു വിഭാഗം ഇപ്പോള്‍ പട്ടിണിയിലാണ്.

നായകളും പൂച്ചകളും പക്ഷികളുമടങ്ങുന്നതാണ് തെരുവില്‍ കഴിയുന്ന ആ ജീവിതങ്ങള്‍. ആളു കൂടുന്നിടത്തും ഹോട്ടലുകള്‍ക്കരികിലുമായിരുന്നു ഇക്കൂട്ടരുടെ ആവാസം. എന്നാല്‍ ആരും എത്താതായതോടെ ഹോട്ടലുകളെല്ലാം പൂട്ടി, വഴിയോരക്കച്ചവടങ്ങളും ഇല്ലാതായി. അതോടെ പട്ടിണിയിലായ ഇവരെയും സംരക്ഷിക്കണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.

തെരുവു നായ്ക്കളെയും മറ്റു മൃഗങ്ങയെയും സംരക്ഷിക്കണമെന്നും അവര്‍ക്കാവശ്യമായ ഭക്ഷണമെത്തിക്കാനുള്ള സൗകര്യമൊരുക്കണമെന്ന് ജില്ലാ പൊലിസ് മേധാവിയോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് പീപ്പിള്‍ ഫോര്‍ ആനിമല്‍ (പി,എഫ്.എ). തെരുവു മൃഗങ്ങളുടെ ശോചനീയാവസ്ഥ ഇനിയും ഗൗരവമായി കണ്ടില്ലെങ്കില്‍ ഗുരുതരമായ മറ്റു പല പ്രശ്നങ്ങളിലേക്ക് ഇതു വഴി മാറുമെന്നാണ് പി,എഫ്.എ തിരുവനന്തപുരം സെക്രട്ടറി ലത ഇന്ദിര പറഞ്ഞു.

പ്രധാന ആവശ്യങ്ങള്‍

  • അവര്‍ക്കാവശ്യമായ ഭക്ഷണം വിതരണം ചെയ്യാനും മറ്റു അടിയന്തര സഹായത്തിനുമായി വാഹന സൗകര്യം.
  • ഹോട്ടലുകളും മറ്റും അടച്ചത് കാരണം തെരുവു മൃഗങ്ങള്‍ക്കാവശ്യമായ ഭക്ഷണങ്ങള്‍ ലഭ്യമാകുന്നില്ലെന്ന് നേരത്തെ പി,എഫ്.എ കൊടുത്ത പരാതിയില്‍ പരാമര്‍ശിച്ചിരുന്നു. മൃഗങ്ങളെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന പല സംഘടനകളും ഇന്നുണ്ട്. ഇത്തരം സംഘടനകളോട് തെരുവ് മൃഗങ്ങളെയും പരിഗണിക്കണിക്കമെന്നും പി,എഫ്.എ ആവശ്യപ്പെട്ടു.
  • വ്യക്തി/സന്നദ്ധ സേവകര്‍ക്ക് രാവിലെയും വൈകീട്ടും ഇത്തരം നഗരങ്ങളിലെ തെരുവുകളിലെത്തി അവശ്യ ഭക്ഷണവും വെള്ളവും എത്തിക്കാന്‍ സൗകര്യമൊരുക്കണമെന്ന് ഇന്ത്യന്‍ മൃഗസംരക്ഷണ വകുപ്പ് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും മാര്‍ച്ച് 23 ന് നിവേദനം നല്‍കിയിരുന്നു.
  • നിരവധി പക്ഷി മൃഗങ്ങള്‍ നമ്മുടെ ബുദ്ധി ശൂന്യമായ കൈ കടത്തല്‍ മൂലം പ്രതിദിനം ചത്തൊടുങ്ങുന്നു.അതിനു പുറമെയാണ് ഇപ്പോഴുള്ള പ്രതിസന്ധി. ഇതിങ്ങനെ തുടര്‍ന്നാല്‍ വലിയ തോതില്‍ മൃഗങ്ങള്‍ ചാവും. ശവങ്ങളില്‍ നിന്ന് ഒരു രീതിയിലും തടയാന്‍ കഴിയാത്ത പല തരത്തിലുള്ള പകര്‍ച്ച വ്യാധികള്‍ പടരുമെന്നാണ് മൃഗ സംരക്ഷണ വകുപ്പിന്റെ വിശദീകണം.
  • അലങ്കാര മത്സ്യങ്ങള്‍ വളര്‍ത്തു മൃഗങ്ങള്‍ പക്ഷികള്‍ തുടങ്ങിയവകള്‍ക്ക് നല്‍കാന്‍ മതിയായ തീറ്റ സ്റ്റോക്കില്ലാത്തതിനാല്‍ രാവിലെ 7 മുതല്‍ വൈകീട്ട് 5 വരെ തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതി കടകയുടമകള്‍ ചോദിച്ചതും തള്ളിക്കളയാനാവില്ല.
  • അതേ സമയം സംസ്ഥാന ഗവണ്‍മെന്റ് വെറ്റിനറി ക്ലിനിക്കുകളും ഡയറി ഫാമുകളും അത്യാവശ്യ സേവനത്തില്‍ ഉള്‍പ്പെടുത്തിയത് ഏറെ ആശ്വാസകരമാണ്.
  • മാര്‍ച്ച് 23 ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ഗവണ്‍മെന്റ് വെറ്റിനറി ക്ലിനിക്കുകളുടെയും സബ് സെന്ററുകളുടെയും സേവനങ്ങള്‍ ലഭ്യമായിരിക്കണമെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ടെ്ന്ന് മൃഗ സംരക്ഷണ വകുപ്പ് മേധാവി എം.കെ പ്രസാദ് പറഞ്ഞു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  21 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  21 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  21 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  21 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  21 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  21 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  21 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  21 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  21 days ago
No Image

യാത്രക്കാരുടെ ആവശ്യം; ഇൻ്റർസിറ്റി ബസ് സർവീസ് വികസിപ്പിക്കാൻ നിർദേശിച്ച് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി 

latest
  •  21 days ago