മാവേലിക്കരയില്‍ തൊണ്ണൂറുക്കാരിയെ പീഡിപ്പിച്ചു രണ്ടു യുവാക്കള്‍ പിടിയില്‍
മാവേലിക്കര: മാവേലിക്കരയില്‍ തൊണ്ണൂറുക്കാരിയെ പീഡിപ്പിച്ച രണ്ടു പേര് കസ്റ്റഡിയില്‍ . കണ്ടിയൂരില്‍ ഇന്നലെ രാത്രിയോടെ ആയിരുന്നു സംഭവം. പീഡനത്തിനിരയായ വൃദ്ധയും മകളും മാത്രമാണ് ഇവരുടെ വീട്ടില്‍ താമസിക്കുന്നത്.
ചെട്ടികുളങ്ങര ക്ഷേത്രത്തിലെ അശ്വതി ഉത്സവം കാണാനായി മകള്‍ പോയതിനാല്‍ വൃദ്ധ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. രാവിലെ 6.30 ഓടെ മകള്‍ വീട്ടിലെത്തിയപ്പോഴാണ് പീഡന വിവരം അറിയുന്നത്.
മാവേലിക്കര ജില്ലാ ആശുപത്രിയില്‍ എത്തിച്ചു നടത്തിയ പരിശോധനയില്‍ ഇവര്‍ ക്രൂര പീഡനത്തിന് ഇരയായതായി തെളിഞ്ഞു. മുഖത്തും മാറിടത്തിലും ജനനേന്ദ്രിയ ഭാഗത്തും മുറിവേറ്റിട്ടുണ്ട്. ഇവരെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കിയിട്ടുണ്ടെന്നും പരിശോധനയില്‍ കണ്ടെത്തി .വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഒരു മൊബൈല്‍ ഫോണ്‍ കണ്ടെത്തി.
ഇത് നാട്ടുകാര്‍ പൊലിസില്‍ ഏല്‍പ്പിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് മൊബൈല്‍ ഫോണ്‍ ഉടമയെയും മറ്റൊരു യുവാവിനേയും കസ്റ്റഡിയിലെടുത്തത്. കുരുവിക്കാട് സ്വദേശികളായ യുവാക്കളാണ് കസ്റ്റഡിയിലുള്ളത്. വീടിന്റെ ഓടിളക്കിയാണ് ഇവര്‍ അകത്തു കയറിയത്.
സാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുമെന്ന് ഇവരെ പരിശോധിച്ച ഡോ.അനില അറിയിച്ചു. കസ്റ്റഡിയില്‍ എടുത്തവരെ ചോദ്യം ചെയ്തു വരികയാണെന്നും ശേഷം മാത്രമെ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ സാധിക്കുവെന്നും സി.ഐ പി.ശ്രീകുമാര്‍, എസ്.ഐ.എസ്.ശ്രീകുമാര്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."