HOME
DETAILS

കൊവിഡ് പ്രതിസന്ധി: ജീവനക്കാരെ പിരിച്ച് വിടാന്‍ സ്വകാര്യ മേഖലയക്ക് സ്വാതന്ത്രം നല്‍കി യു.എ.ഇ

  
backup
March 30 2020 | 14:03 PM

uae-gives-private-sector-freedom-to-lay-off-employees

അബുദാബി: കൊവിഡ് 19 പ്രതിസന്ധിയില്‍ നിന്ന് കരകയാറാന്‍ സ്വകാര്യമേഖലയ്ക്ക് അനുകൂല തീരുമാനവുമായി യു.എ.ഇ. ജീവനക്കാരുമായുള്ള കരാര്‍ ബന്ധം പുന ക്രമീകരിക്കാന്‍ യു.എ.ഇ മാനവ വിഭവശേഷി, എമിറൈസേഷന്‍ മന്ത്രാലയമാണ് അനുമതി നല്‍കിയത്.

തീരുമാനത്തില്‍ നിന്ന് യു.എ.ഇ സ്വദേശികളായ ജീവനക്കാരെ ഒഴിവാക്കിയിട്ടുണ്ട്. ഫലത്തില്‍ ഇത് ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള വിദേശികളെ ദോഷകരമായി ബാധിക്കും. എന്നാല്‍ തൊഴിലാളിയും തൊഴില്‍ ഉടമയും പരസ്പര സമ്മതത്തോടെ ക്രമേണ സ്വീകരിക്കുന്ന നടപടിക്രമങ്ങളിലൂടെയാണ് ഈ കരാര്‍ മാറ്റങ്ങള്‍ വരുത്തേണ്ടതെന്നു ഉത്തരവില്‍ പറയുന്നു.

ഇതനുസരിച്ച് ജോലി സ്ഥലത്ത് നിന്ന് അല്ലാതെ ജോലി ചെയ്യാന്‍ അനുവദിക്കുക, ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടിയ അവധി നല്‍കുക, ശമ്പളമില്ലാത്ത അവധി നല്‍കുക, മേല്‍പ്പറഞ്ഞ കാലയളവില്‍ ശമ്പളം താല്‍ക്കാലികമായി കുറയ്ക്കുക, ശമ്പളം സ്ഥിരമായി കുറയ്ക്കുക തുടങ്ങി ഏത് നടപടിയും ക്രമേണ സ്വീകരിക്കാം.

ജീവനക്കാരന്റെ ശമ്പളം ശാശ്വതമായി കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി നേടിയിരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. മാര്‍ച്ച് 26 മുതല്‍ പ്രാബല്യത്തില്‍ വരുന്നതാണ് പുതിയ തീരുമാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

10 സെക്ടറുകളിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ തുടങ്ങുമെന്ന് അറിയിച്ച് ഇത്തിഹാദ് എയര്‍വേയ്‌സ്; പ്രഖ്യാപനം നവംബര്‍ 25ന് 

uae
  •  25 days ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന പരാതി; മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു

Kerala
  •  25 days ago
No Image

തിരുവില്ലാമലയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

Kerala
  •  25 days ago
No Image

252 എ.ഐ കാമറകള്‍ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത് 

Kuwait
  •  25 days ago
No Image

5 കോടി രൂപയുമായി ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി മുംബൈയില്‍ പിടിയില്‍

National
  •  25 days ago
No Image

തിരുവനന്തപുരം മെഡി.കോളജില്‍ ഇനി ഒപി ടിക്കറ്റെടുക്കാന്‍ 10 രൂപ നല്‍കണം

Kerala
  •  25 days ago
No Image

മാനസികാസ്വാസ്ഥ്യമെന്ന് പറഞ്ഞ് ചികിത്സിച്ചു; കോഴിക്കോട് മെഡി.കോളജില്‍ ചികിത്സ കിട്ടാതെ യുവതി മരിച്ചെന്ന് പരാതി

Kerala
  •  25 days ago
No Image

കുറുവാഭീതി; കുണ്ടന്നൂര്‍ പാലത്തിനടിയിലെ കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കുന്നു

Kerala
  •  25 days ago
No Image

സുപ്രഭാതം പത്രം പാലക്കാട് എഡിഷനില്‍ വന്ന പരസ്യത്തിലെ വിഷയങ്ങളുമായി ബന്ധമില്ല: സമസ്ത

Kerala
  •  25 days ago
No Image

ഗസ്സയിലേക്ക് ഭക്ഷണവുമായെത്തിയ 100 ഓളം ലോറികള്‍ കൊള്ളയടിക്കപ്പെട്ടതായി യു.എന്‍ ഏജന്‍സി 

International
  •  25 days ago