നെല്‍വയലുകള്‍ വ്യാപകമായി മറ്റ് വിളകള്‍ക്ക് വഴി മാറുന്നു
ഒറ്റപ്പാലം: വള്ളുവനാട്ടില്‍ നെല്‍വയലുകള്‍ വ്യാപകമായി മറ്റ് വിളകള്‍ക്ക് വഴി മാറുന്നു. ഒറ്റപ്പാലം, ലക്കിടി, വാണിയംകുളം, അനങ്ങനടി മേഖലകളിലെല്ലാം നെല്‍വയലുകള്‍ മറ്റ് കൃഷികള്‍ക്ക് വ്യാപകമായി വഴിമാറി കഴിഞ്ഞു. തെങ്ങ്, വാഴ, കവുങ്ങ്, പച്ചക്കറികള്‍ എന്നിവയാണ് നെല്‍വയലുകളില്‍ ഇടം പിടിച്ച മറ്റു കൃഷികള്‍.
നെല്‍വയല്‍ തരിശായി ഇടുന്ന പ്രവണതയും വര്‍ദ്ധിച്ചു വരുന്നുണ്ട്. റോഡരികിലെ നെല്‍വയല്‍ നികത്തി പലയിടത്തും അനധികൃത കെട്ടിടങ്ങളും ഉയരുന്നുണ്ട്. ലക്കിടി പുത്തരിപ്പാടം പാടശേഖര സമിതിക്ക് കീഴില്‍ വരുന്ന പത്തേക്കറോളം സ്ഥലത്ത് പാടത്ത് നെല്‍കൃഷി വാഴകൃഷിക്ക് വഴി മാറി.
മുളഞ്ഞൂരിലും, വാണിയംകുളത്തും പാടശേഖര സമിതികള്‍ നെല്‍കൃഷിയില്‍ നിന്ന് പിന്‍മാറിയിട്ടുണ്ട്. ഓരോ വര്‍ഷവും പത്ത് ശതമാനാത്തിലേറെ കര്‍ഷകര്‍ നെല്‍കൃഷിയില്‍ നിന്ന് പിന്‍മാറുന്നതായി കണക്കുകള്‍ കാണിക്കുന്നു.
പാടത്ത് പണിക്ക് തൊഴിലാളികളെ കിട്ടാത്ത അവസ്ഥയുമുണ്ട്. തൊഴിലുറപ്പ് തൊഴിലാളികളെ പാടത്തെ ജോലികള്‍ക്ക് ലഭിക്കാറില്ല. വരള്‍ച്ച, അതിവൃഷ്ടി, എന്നിവ മൂലം വിള നശിച്ചാലെ നഷ്ടപരിഹാരം കിട്ടു.സാധാരണ കര്‍ഷകരെ ബാധിക്കുന്ന മുഞ്ഞശല്യം, ചാഴി, വന്യമൃഗങ്ങളുടെ ശല്യം എന്നിവക്ക് നഷ്ടപരിഹാരം ലഭിക്കാറില്ല. മേഖലയില്‍ പലയിടത്തും പന്നിശല്യം രൂക്ഷമാണ്. മയിലുകളും വിള നശിപ്പിക്കുന്ന പ്രവണത അടുത്ത കാലത്തായി വര്‍ദ്ധിച്ചു വരുന്നുണ്ട്.
ക്കണമെന്ന് സി.പി.എം പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് കുമാരി ആവശ്യപ്പെട്ടു. യോഗത്തില്‍ കൗണ്‍സിലര്‍മാരായ സൈതലവി, സുഭാഷ്, മധു, അച്യുതാനന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."