ഡെങ്കിപ്പനി: തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യ വകുപ്പ്
കാസര്‍കോട്: ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഡെങ്കിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത കോടോം-ബേളൂര്‍, എണ്ണപ്പാറ, പൂടംകല്ല്, കള്ളാര്‍, മടിക്കൈ, വെള്ളരിക്കുണ്ട്, വെസ്റ്റ് എളേരി, കരിന്തളം എന്നിവിടങ്ങളില്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് ഊര്‍ജിതമാക്കി. കഴിഞ്ഞ മാസം ആദ്യ ആഴ്ചകളില്‍ ഡെങ്കിപ്പനി വ്യാപകമായി റിപ്പോര്‍ട്ട് ചെയ്ത ബളാല്‍ പഞ്ചായത്തില്‍ കേസുകള്‍ വളരെ കുറഞ്ഞിട്ടുണ്ട്. സോഴ്‌സ് റിഡക്ഷന്‍, ഫോഗിങ്, ഗൃഹസന്ദര്‍ശനം, തോട്ടം മേഖലകളിലെയും പൊതു ഇടങ്ങളിലെയും കൊതുക് കൂത്താടി നശീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ കാര്യക്ഷമമാക്കുന്നതിന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നിര്‍ദേശം നല്‍കി.
വാര്‍ഡ്തല സാനിറ്റേഷന്‍ കമ്മിറ്റികളുടെ പ്രവര്‍ത്തനം കാര്യക്ഷമമായി വിലയിരുത്തുന്നുണ്ട്. ജില്ലയിലെ എല്ലാ ആശുപത്രികളിലും പ്രത്യേകം പനി ക്ലിനിക്കുകളും പനി വാര്‍ഡുകളും പ്രവര്‍ത്തിക്കുന്നുണ്ട്. പനി ബാധിതരായി ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്കായി കൊതുകുവലകള്‍ ആശുപത്രികളില്‍ സജ്ജീകരിച്ചിട്ടുണ്ട്. പനി വാര്‍ഡുകളില്‍ കൊതുക് വല സംവിധാനം നടപ്പാക്കുവാനായി എന്‍.വി.ബി.ഡി.സി.പിയില്‍ നിന്നു അഞ്ചു ലക്ഷം രൂപ അനുവദിച്ചത് അവശ്യ സ്ഥാപനങ്ങളിലേക്ക് നല്‍കിയിട്ടുണ്ട്.
ഡെങ്കിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത വാര്‍ഡുകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കണ്ടാണ്ടണ്ടണ്ടര്യക്ഷമമാക്കുന്നതിനായി ആകെ 1.5 ലക്ഷം രൂപ എന്‍.വി.ബി.ഡി.സി.പി.യില്‍നിന്ന് അനുവദിച്ചു. അത് ആവശ്യാനുസരണം പി.എച്ച്.സികളിലേയ്ക്കു കൊടുത്തിട്ടുണ്ട്. തോട്ടങ്ങളില്‍ വ്യാപകമായി കൊതുകുകള്‍ പെരുകുന്ന സാഹചര്യത്തില്‍ സഹകരിക്കാത്ത തോട്ടം ഉടമകളുടെ ലിസ്റ്റ് പഞ്ചായത്തിനും അതുവഴി കലക്ടര്‍ക്കും നല്‍കാന്‍ സി.എം.ഒ നിര്‍ദേശം നല്‍കി. കൂടുതല്‍ ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളില്‍ ഫോഗിങ് സ്‌പ്രേയിങ് ഐ.എസ്.എസ് ഊര്‍ജിത ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി ചെയ്യുന്നുണ്ട്.
സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി ഹെല്‍ത്ത് കേരള കാംപയിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ പരിശോധന നടത്തി. ശൗചാലയ ശുചിത്വം, കുടിവെള്ള ഗുണമേന്മ, പരിസര ശുചിത്വം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. പകര്‍ച്ചവ്യാധി വ്യാപകമാകുന്ന സാഹചര്യത്തില്‍ എപ്പിഡെമിക്ക് കണ്‍ട്രോള്‍ സെല്‍ ജില്ലയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ബന്ധപ്പെടേണ്ട നമ്പര്‍ 0467220 7777.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."