ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഉപേക്ഷിക്കപെട്ട് അവശനിലയില്‍ കണ്ട അമ്മയെ വീട്ടിലെത്തിച്ചു
അഗളി: ആനക്കട്ടി ബസ് സറ്റാന്‍ഡ് പരിസരത്ത് ഉപേക്ഷിക്കപെട്ട് അവശനിലയില്‍ കണ്ടെത്തിയ അമ്മയെ ശാന്തി അഗതി മന്ദിരം മുഖാന്തരം വീട്ടിലെത്തിച്ചു. പഞ്ചായത്ത് ക്ലര്‍ക്ക് രാജന്‍, സുരേഷ് ഗോപിനാഥന്‍പിള്ള എന്നിവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 25ന് ശാന്തി ഗ്രാമത്തിലെത്തിച്ച അമ്മ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. സ്വന്തം പേരോ വീടോ ഒര്‍ത്തെടുക്കുവാനും കഴിഞ്ഞിരുന്നില്ല.
ശാന്തിയിലെ ഒരാഴ്ച്ചത്തെ പരിചരണത്തിന് ശേഷം അമ്മ സ്വന്തം പേരും അഡ്രസ്സും ഓര്‍ത്തെടുക്കുകയായിരുന്നു. അന്നമ്മ എന്നു പേരുള്ള ഈ അമ്മ രണ്ടു മാസം മുന്‍പ് കോയമ്പത്തൂര്‍, പുളിയംകുളത്തുള്ള സ്വന്തം വീട്ടില്‍ നിന്നും ഇറങ്ങിപ്പോരുകയായിരുന്നു.
അന്നമ്മ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ശാന്തി നടത്തിയ അന്വേഷണത്തില്‍ അമ്മയുടെ മക്കളുടെ അടുത്തെത്തിക്കുകയായിരുന്നു. വീട്ടിലെത്തിയ അന്നമ്മ പരിസരവാസികളെയും, മക്കളെയും തിരിച്ചറിഞ്ഞു.
40 വര്‍ഷമായി മാനസിക നിലയില്‍ തകരാറുള്ളതായി വീട്ടുകാര്‍ അറിയിച്ചു. 25 വര്‍ഷങ്ങള്‍ക് മുന്‍പ് ഭര്‍ത്താവ് മരിച്ച അമ്മ ഇപ്പോള്‍ മൂത്ത മകന്റെ ഒപ്പമാണ് കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."