വേങ്ങര അബ്ദുൽ ഖാദർ ഹാജിയുടെ നിര്യാണത്തില്‍ ബഹ്റൈന്‍ സമസ്തയും കെ.എം.സി.സിയും അനുശോചിച്ചു
>>വീടുകളില്‍ മയ്യിത്ത് നിസ്കാരവും പ്രാര്‍ത്ഥനയും നിര്‍വ്വഹിക്കുക: നേതാക്കള്‍
മനാമ: സമസ്ത ബഹ്റൈന്‍ സ്ഥാപക നേതാവും മുൻ പ്രസിഡന്‍റുമായിരുന്ന വേങ്ങര മാട്ടിൽ ബസാർ അഞ്ചുകണ്ടൻ അബ്ദുൽ ഖാദർ ഹാജി (67)യുടെ നിര്യാണത്തില്‍ സമസ്ത ബഹ്റൈന്‍ അനുശോചിച്ചു.
1970കളില്‍ ബഹ്റൈനിലെ മത-രാഷ്ട്രീയ-സാമൂഹിക-മേഖലകളില്‍ സജീവമായിരുന്നു ഖാദര്‍ഹാജിയെന്ന് നേതാക്കള്‍ അനുസ്മരിച്ചു.
കോവിഡുമായി ബന്ധപ്പെട്ട് ബഹ്റൈനിലെ പ്രത്യേക സാഹചര്യത്തില്‍ വിപുലമായ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ സംഘടിപ്പിക്കാന്‍ കഴിയാത്തതിനാല്‍ എല്ലാവരും അവരവരുടെ വീടുകളില്‍ മയ്യിത്ത് നിസ്കാരവും പ്രത്യേക പ്രാര്‍ത്ഥനയും നിര്‍വ്വഹിക്കണമെന്ന് സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍, ജന.സെക്രട്ടറി വി.കെ.കുഞ്ഞഹമ്മദ് ഹാജി, ട്രഷറര്‍ എസ്.എം.അബ്ദുല്‍ വാഹിദ് എന്നിവര്‍ വിശ്വാസികളോട്അഭ്യര്‍ത്ഥിച്ചു.
ബഹ്റൈനിലെ മത രാഷ്ട്രീയ മേഖലകളില്‍ നിറഞ്ഞു നിന്നിരുന്ന ഖാദര്‍ഹാജി ബഹറൈൻ കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട്, അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍, ചന്ദ്രിക റീഡേഴ്സ് ഫോറം, നജാത്തുസ്വിബിയാൻ മദ്രസ ജനറൽ സെക്രട്ടറി, എസ്.വൈ.എസ് പഞ്ചായത്ത് പ്രസിഡണ്ട്, വാർഡ് ലീഗ് പ്രസിഡണ്ട് ദാറുൽ ഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റി മെമ്പർ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിരുന്നു.
നീണ്ട നാലു പതിറ്റാണ്ടു കാലം ബഹ്റൈനിലുണ്ടായിരുന്ന ഖാദര്‍ ഹാജി ബഹ്റൈനിലെ മത-രാഷട്രീയ രംഗങ്ങളിലെല്ലാം കര്‍മനിരതനായിരുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ പോലും പ്രവാസികള്‍ക്ക് ആശ്വാസം പകരാന്‍ അദ്ദേഹം മുന്‍പന്തിയിലുണ്ടായിരുന്നതായി നേതാക്കള്‍ ഓര്‍ക്കുന്നു. ഇരു സംഘടനകള്‍ക്കും ഒരു പോലെ നേതൃത്വം നല്‍കിയിരുന്ന അദ്ധേഹം പാണക്കാട് കുടുംബവുമായി വളരെ അടുത്തബന്ധം പുലര്‍ത്തിയിരുന്നതായും നേതാക്കള്‍ അനുസ്മരിച്ചു. ബഹ്റൈനില്‍നിന്നുള്ള ഉംറ സംഘത്തിന് അമീറായും അദ്ധേഹം സേവനമനുഷ്ടിച്ചിരുന്നു.
പ്രവാസജീവിതം അവസാനിപ്പിചു ജന്മനാട്ടിൽ വിശ്രമ ജീവിതം നയിക്കവെ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അദ്ദേഹത്തിന്റെ മരണം.
ജനാസ ഖബറടക്കം തിങ്കളാഴ്ച കാലത്ത് മലപ്പുറം- വേങ്ങരയിലെ മാട്ടില്‍ ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍ നടന്നു.
ഭാര്യ. ഖദീജ . മക്കൾ: അഹമ്മദ് യാസിർ, അഹമ്മദ് ജാബിർ, അഹമ്മദ് ഷാക്കിർ, അഹമ്മദ് ആമിർ (ട്രഷറർ-മണ്ഡലം എം.എസ്.എഫ്), ലുബൈന. മരുമക്കൾ: ജംഷീർ വെള്ളിയാമ്പുറം,. ശരീഫ, ഷാക്കിറ, ആഖിഫ, സഹ് ല. സഹോദരങ്ങൾ: സൈനബ, റുഖിയ, നഫീസ, പരേതരായ കുഞ്ഞായിശ, മൈമൂനത്ത്.
കെ എം സി സി ബഹ്‌റൈൻ
മനാമ: ബഹ്‌റൈൻ കെഎംസിസി യിൽ നീണ്ടകാലം നേതൃപരമായ പങ്ക് വഹിക്കുകയും സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്, മലപ്പുറം ജില്ലാ പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിക്കുകയും ചെയ്ത അബ്ദുൽ ഖാദർ ഹാജി വേങ്ങരയുടെ നിര്യാണത്തിൽ ബഹ്‌റൈൻ കെഎംസിസി സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
പഴയ കാലത്ത് കെഎംസിസി യെ ബഹ്‌റൈനിൽ വളർത്തി വലുതാക്കുന്നതിൽ പൂർവ കാല നേതാക്കൾക്കൊപ്പം അക്ഷീണം പ്രയത്നിച്ച അദ്ദേഹം സമസ്ത ബഹ്‌റൈൻ ന്റെയും നേതാക്കളിൽ ഒരാളായിരുന്നു. പ്രവാസം അവസാനിപ്പിചു ജന്മനാട്ടിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്ന അദ്ദേഹത്തിന്റെ മരണത്തിൽ കുടുംബത്തിന്റെ വേദനക്കൊപ്പം കെഎംസിസി യും പങ്കു ചേരുന്നതായി കെഎംസിസി പ്രസിഡന്റ് ഹബീബ് റഹ്മാനും ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കലും അറിയിച്ചു.
[gallery columns="4" link="file" size="medium" ids="832428"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."