HOME
DETAILS

പത്തു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മാതാവും കാമുകന്മാരും അറസ്റ്റില്‍

  
backup
March 30 2017 | 18:03 PM

%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%b5%e0%b4%af%e0%b4%b8%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%af%e0%b5%86-%e0%b4%aa%e0%b5%80%e0%b4%a1%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa


പെരുമ്പാവൂര്‍: പത്തു വയസുകാരിയെ ഒരു വര്‍ഷമായി പീഡിപ്പിച്ച കേസില്‍ മാതാവിന്റെ കാമുകന്മാരും കൂട്ടുനിന്നതിന് മാതാവും അറസ്റ്റില്‍. കുട്ടിയുടെ ബന്ധുവായ ഇടുക്കി സൂര്യനെല്ലി സ്വദേശിയും ഇപ്പോള്‍ വളയന്‍ചിറങ്ങരയില്‍ താമസക്കാരനുമായ ശേഖര്‍ (50), കോതമംഗലം റ്റി.ബി കുന്ന് പാണാട്ട് വീട്ടില്‍ ജോയി (60 ) എന്നിവരെയും മാതാവിനേയുമാണ് കുറുപ്പംപടി പൊലിസ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂര്‍ പുല്ലുവഴി സ്വദേശിയായ പെണ്‍കുട്ടിയാണ് ക്രൂരമായ ലൈംഗിക പീഡനത്തിരയായത്. ദിവസങ്ങളായി കുട്ടിയെ ശ്രദ്ധിച്ചതില്‍ അസ്വഭാവികത തോന്നിയ ക്ലാസ് ടീച്ചര്‍ കുട്ടിയെ മാറ്റി നിര്‍ത്തി ചോദ്യം ചെയ്തതില്‍ നിന്നുമാണ് പീഡന വിവരം കഴിഞ്ഞദിവസം പുറത്തായത്. തുടര്‍ന്ന് ടീച്ചര്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയും ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ കുറുപ്പംപടി പൊലിസിന് വിവരം നല്‍കുകയായിരുന്നു.
സ്റ്റേഷനിലെ വനിത ഓഫീസര്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികള്‍ രണ്ടു പേരും കുട്ടിയുടെ മാതാവുമായി വഴിവിട്ട ബന്ധം പുലര്‍ത്തിയിരുന്നതായി പൊലിസ് പറഞ്ഞു. ഇതിനിടയിലാണ് കുട്ടിയെയും പിഡീപിച്ചത്.എന്നാല്‍ കുട്ടിയെ പീഡിപ്പിക്കുന്നത് മാതാവ് തടഞ്ഞിരുന്നില്ലെന്ന് പൊലിസ് പറഞ്ഞു. കുട്ടി എന്തെങ്കിലും എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ മാതാവ് മര്‍ദിക്കുകയും പട്ടിണിക്കിടുകയും ചെയ്തിരുന്നു.
കൂടാതെ കുട്ടിയെ പീഡിപ്പിച്ച കാര്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി മാതാവ് ഇവരില്‍ നിന്ന് പണം വാങ്ങിയിരുന്നു. കുട്ടിയുടെ മാതാവിനെതിരെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയല്‍ നിയമം, ബാല നീതി നിയമം എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കുറുപ്പംപടി സി.ഐ, ജെ. കുര്യാക്കോസിന്റെ നേതൃത്വത്തില്‍ പ്രിന്‍സിപ്പില്‍ എസ്.ഐ പി.എം ഷമീര്‍, എസ്.ഐ സുരേഷ്, എ.എസ്.ഐ ജോയി, സീനിയര്‍ സിവില്‍ ഓഫീസര്‍ അനില്‍ വര്‍ഗീസ്, ഡബ്ലിയു.സി.പി.ഒ ബിന്ധു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

10 സെക്ടറുകളിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ തുടങ്ങുമെന്ന് അറിയിച്ച് ഇത്തിഹാദ് എയര്‍വേയ്‌സ്; പ്രഖ്യാപനം നവംബര്‍ 25ന് 

uae
  •  25 days ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന പരാതി; മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു

Kerala
  •  25 days ago
No Image

തിരുവില്ലാമലയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

Kerala
  •  25 days ago
No Image

252 എ.ഐ കാമറകള്‍ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത് 

Kuwait
  •  25 days ago
No Image

5 കോടി രൂപയുമായി ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി മുംബൈയില്‍ പിടിയില്‍

National
  •  25 days ago
No Image

തിരുവനന്തപുരം മെഡി.കോളജില്‍ ഇനി ഒപി ടിക്കറ്റെടുക്കാന്‍ 10 രൂപ നല്‍കണം

Kerala
  •  25 days ago
No Image

മാനസികാസ്വാസ്ഥ്യമെന്ന് പറഞ്ഞ് ചികിത്സിച്ചു; കോഴിക്കോട് മെഡി.കോളജില്‍ ചികിത്സ കിട്ടാതെ യുവതി മരിച്ചെന്ന് പരാതി

Kerala
  •  25 days ago
No Image

കുറുവാഭീതി; കുണ്ടന്നൂര്‍ പാലത്തിനടിയിലെ കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കുന്നു

Kerala
  •  25 days ago
No Image

സുപ്രഭാതം പത്രം പാലക്കാട് എഡിഷനില്‍ വന്ന പരസ്യത്തിലെ വിഷയങ്ങളുമായി ബന്ധമില്ല: സമസ്ത

Kerala
  •  25 days ago
No Image

ഗസ്സയിലേക്ക് ഭക്ഷണവുമായെത്തിയ 100 ഓളം ലോറികള്‍ കൊള്ളയടിക്കപ്പെട്ടതായി യു.എന്‍ ഏജന്‍സി 

International
  •  25 days ago