പോത്തുകല്ലില്‍ ഇടതു ഭരണം വീഴും
നിലമ്പൂര്‍: പോത്തുകല്ല് ഗ്രാമപഞ്ചായത്ത് ഭരണസാരഥ്യം വീണ്ടും യു.ഡി.എഫിന്റെ കൈകളിലേക്ക്. ഏഴാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച സി.എച്ച് സുലൈമാന്‍ ഹാജി 167 വോട്ടുകള്‍ക്കു വിജയിച്ചതോടെയാണിത്.
സുലൈമാന്‍ ഹാജി 517 വോട്ടുകളും ഇടതു സ്ഥാനാര്‍ഥി സി.പി.എമ്മിലെ സിദ്ദീഖ് എന്ന അബൂബക്കര്‍ 350, ബി.ജെ.പി സ്ഥാനാര്‍ഥി ശരത്ത് 25, സ്വതന്ത്രനായി മത്സരിച്ച സുലൈമാന്‍ 19 എന്നിങ്ങനെ വോട്ടുകളും നേടി.
17 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ ഒന്‍പതു സീറ്റുകള്‍ നേടിയ യു.ഡി.എഫായിരുന്നു ആദ്യം ഭരണം നടത്തിയിരുന്നത്. നാലു മാസം മുന്‍പു ഞെട്ടിക്കുളം വാര്‍ഡംഗമായിരുന്ന താര അനില്‍ മരണപ്പെട്ടതിനെ തുടര്‍ന്നു നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ഥി വിജയിച്ചതോടെ ഭരണം ഇടതുപക്ഷത്തിനായി.
സി.പി.എം അംഗമായ സി. സുഭാഷിനെ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കുകയും ചെയ്തു.
എന്നാല്‍, പഞ്ചായത്ത് പ്രസിഡന്റിനെ പാര്‍ട്ടി ഏകപക്ഷീയമായി തെരഞ്ഞെടുത്തെന്നാരോപിച്ചു സുലൈമാന്‍ ഹാജി സി.പി.എം ഭാരവാഹിത്വവും പഞ്ചായത്ത് അംഗത്വവും രാജിവയ്ക്കുകയും ചെയ്തു. തുടര്‍ന്നു നടന്ന ഉപതെരഞഞ്ഞെടുപ്പിലാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് ഇദ്ദേഹം വിജയിച്ചത്.
ഇതോടെ പഞ്ചായത്തില്‍ യു.ഡി.എഫിന് ഒന്‍പതും എല്‍.ഡി.എഫിന് എട്ടും അംഗങ്ങളാണ് ഇപ്പോഴുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."