സപ്ലൈക്കോ മാര്‍ക്കറ്റ് കോണ്‍ക്രീറ്റ് കെട്ടിടം തകര്‍ച്ചാ ഭീക്ഷണിയില്‍
സാധനങ്ങള്‍ വാങ്ങിക്കാനെത്തുന്നവരും മറ്റു ജീവനക്കാരും ഭയപ്പാടോടെയാണ് കഴിയുന്നത്്. ഇതിനെതിരേ മേനേജര്‍ മുന്‍സിപ്പാലിറ്റിയില്‍ പരാതിപ്പെട്ടിരുന്നു
പാലക്കാട്: മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിന്മുകളില്‍ പ്രവര്‍ത്തിക്കുന്ന സപ്ലൈക്കോ മാര്‍ക്കററ് കോണ്‍ക്രീറ്റ് കെട്ടിടം തകര്‍ച്ചാ ഭീക്ഷണിയില്‍. അഞ്ച് വര്‍ഷമായി ഈ നില തുടരുന്നു. എപ്പോള്‍ വേണമെങ്കിലും തകര്‍ന്നുവീഴാം എന്ന മട്ടിലാണ് ഇപ്പോഴത്തെ നിലനില്‍പ്്. ഇതിനു മുന്‍പ് പലതവണ വാര്‍പ്പ് തകര്‍ന്ന് വീണ് ജീവനക്കാര്‍ക്ക് കാര്യമായ പരുക്ക് പറ്റിയിരുന്നു. നിലവില്‍ പതിനഞ്ച്് ജീവനക്കാരുള്‍പ്പെടെ 45പേര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്.
യാതൊരു സുരക്ഷാക്രമീകരണങ്ങളും ഇവിടെയില്ല. സാധനങ്ങള്‍ വാങ്ങിക്കാനെത്തുന്നവരും മറ്റും ജീവനക്കാരും ഭയപ്പാടോടെയാണ് കഴിയുന്നത്്. ഇതിനെതിരേ മേനേജര്‍ മുന്‍സിപ്പാലാറ്റിയ്ില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് മുനിസിപ്പാലിറ്റി ഇടപെട്ട് നിലവിലുള്ള ബില്‍ഡിംഗ് പുതുക്കിപ്പണിയുമെന്ന് അറിയിച്ചിയിരുന്നെങ്കിലും നാളിതുവരെ കാര്യമായൊരു തുടര്‍പ്രവര്‍ത്തനങ്ങളൊന്നും നടന്നിട്ടില്ല. എന്നുമാത്രമല്ല ഇത്രയധികം ശോചനീയാവസ്ഥയിലും മുനിസിപ്പാലിറ്റി മാസാമാസം വാങ്ങിക്കുന്ന വാടകയ്‌ക്കൊട്ടും ഇളവില്ല. ഒരുതരത്തിലുമുള്ള സുരക്ഷാക്രമീകരണങ്ങളോ സഹായസംവിധാനങ്ങളോ ഏര്‍പ്പെടുത്തിയിട്ടുമില്ല. നാളുകള്‍ ചെല്ലുന്തോറും കെട്ടിടം പഴക്കമേറിവരുകയാണ്. മഴക്കാലമെത്തുന്നതിനാല്‍ വീണ്ടും കോണ്‍ഗ്രീററ് അടര്‍ന്നു വീഴുമോയെന്ന ഭയപ്പാടിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."