അറുപതോളം വിദ്യാര്‍ഥികള്‍ ടി.സി വാങ്ങി മറ്റ് സ്‌കൂളുകളിലേക്ക്
പാലക്കാട്: റെയില്‍വേ സ്‌കൂള്‍ അടച്ചുപൂട്ടുമെന്നുള്ള വ്യാജപ്രചാരണത്തെ തുടര്‍ന്ന് അറുപതോളം വിദ്യാര്‍ഥികള്‍ ടി.സി വാങ്ങിച്ച് മറ്റു സ്‌കൂളുകളിലേക്കുമാറി. ഇതു വ്യാജപ്രചരണമാണെന്നും എല്ലാവിധ സൗകര്യത്തോടെയും നാലുവര്‍ഷം തുടര്‍ച്ചയായി നൂറ് ശതമാനം വിജയം കാഴ്ച്ചവച്ചുമാണ് മുന്നോട്ടു നീങ്ങിയിരുന്നതെന്നാണ് പി.ടി.എ പ്രസിഡന്റിന്റേയുംസ്‌കൂളധികൃതരുടേയും അഭിപ്രായം.
60 വര്‍ഷമായി നന്നായി പ്രവര്‍ത്തിക്കുന്ന സ്‌കുളില്‍ നിന്ന്്് 60 പേര്‍ ടി.സി വാങ്ങിച്ചുപോയത് 1983ല്‍ റെയില്‍വേ ജീവനക്കാരുടെ മക്കള്‍ക്ക് പഠിക്കാനായി ആരംഭിച്ച റെയില്‍വേ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഇന്ന്് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ആയി പ്രവര്‍ത്തിച്ചുവരുന്നു. ഇവിടെ പഠിക്കുന്ന കൂടുതല്‍ പേരും പരിസരത്തുള്ളവരാണ്. ഈ വര്‍ഷം തൊട്ട് ഒന്നു മുതല്‍ പ്ലസ്ടുവരെ സി.ബി.എസ്.സി സിലബസ് ആക്കിയിട്ടുണ്ട്. ആകെ 23 അധ്യാപകരും 11 അനധ്യാപകരുമുണ്ട്. സ്‌കൂള്‍ ഇന്നേവരെ കൈവരിച്ചത് മികവുറ്റ നേട്ടങ്ങളാണ് മാത്്‌സ്് ഒളിംപിയാഡിലും സയന്‍സ് എക്‌സിബിഷനുകളിലും ഒന്നാം സമ്മാനം നേടിയിട്ടുണ്ട്്്. സതേണ്‍ റെയില്‍വേയില്‍ ബെസ്റ്റ്് സ്‌കൂള്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഇതേസമയം വണ്ടികളുടെ ഫിറ്റ്‌നസ്സിനും വിദ്യാര്‍ഥി സുരക്ഷക്കുമായി നിരന്തരം പൊലിസുകാര്‍ സ്‌കൂള്‍ പരിസരത്തുണ്ടാവും.
ഒന്നുമുതല്‍ പ്ലസ്ടു വരെ പഠിക്കുന്ന കൂടുതല്‍പേരും സാധാരണക്കാരുടെ മക്കളാണ്. അതേസമയം റെയില്‍വേ ജീവനക്കാരുടെ മക്കളില്‍ വിരലിലെണ്ണാവുന്നവരാണിവിടെ പഠിക്കുന്നത്. അവര്‍ മക്കളെ ചുരുങ്ങിയ ഫീസ് കൊടുത്ത് ഇവിടെ പഠിപ്പിക്കാതെ കൂടുതല്‍ ഫീസ് കൊടുത്ത് തൊട്ടടുത്തുള്ള കേന്ദ്രീയവിദ്യാലയത്തിലും സെന്റ്‌തോമസിലുമാണ് പഠിപ്പിക്കുന്നത്. യാഥാര്‍ഥ്യത്തില്‍ റെയില്‍വേ ജീവനക്കാര്‍ റെയില്‍വേ സ്‌കൂളിന്റെ മഹത്ത്വം കണ്ടില്ലെന്നു നടിക്കുകയും അവഗണിക്കുകയുമാണ് ചെയ്യുന്നത്. ഇവര്‍ക്കുള്ള ഫീസിനേക്കാള്‍ ഇരട്ടി ഫീസ്്്‌നല്‍കിയാണ് പുറമെയുളള സാധാരണക്കാര്‍ മക്കളെ പഠിപ്പിക്കുന്നത്. അത് നല്ലൊരുശതമാനം റെയില്‍വേ വരുമാനം കൂട്ടുന്നു. മുറ്റത്തെ മുല്ലയ്ക്ക്്് മണമില്ലെന്ന പോലെയാണിവിടെ. അതിനാല്‍ റെയില്‍വേ ജീവനക്കാരുടെ സഹകരണം ഉണ്ടെങ്കില്‍മാത്രമേ സ്‌കൂള്‍ നിലനില്‍ക്കൂ. ഈ സ്്കൂളിനെ നിലനിര്‍ത്താന്‍ ഉന്നത റെയില്‍വെ ഉദേൃാഗസ്ഥര്‍ക്കും താല്‍പരൃമില്ല.
റെയില്‍വെ ലാഭക്കണ്ണോടെയാണ്‌സ്‌കൂള്‍ നടത്തികൊണ്ടുപോവാന്‍ താല്‍പ്പര്യപ്പെടുന്നത്്. ഇതുകൊണ്ടാണ് പൂട്ടുന്നതായി പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതെന്നുംസംശയിക്കേണ്ടിയിരിക്കുന്നു. ഇത്തവണവ്യാജപ്രചരണം നടത്തിയതുകൊണ്ടുമാത്രമാണ് കുട്ടികള്‍ ടി.സി വാങ്ങിച്ച് മാറിയതെന്ന് രക്ഷിതാക്കള്‍ ''സുപ്രഭാത''ത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."