ജില്ലാ പഞ്ചായത്ത് ഹരിശ്രീ വിദ്യാഭ്യാസ സംഗമം ഇന്ന് 105 കേന്ദ്രങ്ങളില്‍ നടക്കും
പാലക്കാട്: ജില്ലാ പഞ്ചായത്ത് ഹരിശ്രി പദ്ധതിയുടെ ഭാഗമായി നടത്തുന്ന വിദ്യാഭ്യാസ സംഗമം ഇന്ന് ജില്ലയിലെ 105 കേന്ദ്രങ്ങളില്‍ നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റെ് അഡ്വ. കെശാന്തകുമാരി അറിയിച്ചു. ഗ്രാമപഞ്ചായത്ത്-മുനിസിപ്പല്‍ തലങ്ങളെ കേന്ദ്രീകരിച്ച് നടക്കുന്ന സംഗമത്തില്‍ മുഴുവന്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളുടെയും പങ്കാളിത്തമുണ്ടാവും. ഇതിന് പുറമെ ജനപ്രതിനിധികളും പങ്കെടുക്കും. ഓരോ സ്‌കൂളുകളെയും മികവിന്റെ കേന്ദ്രങ്ങളായി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംഗമത്തിന്റെ ഭാഗമായി ഉണ്ടാവും. സംഗമത്തില്‍ ജില്ലാപഞ്ചായത്ത് നടപ്പിലാക്കിവരുന്ന 20 പദ്ധതികളുടെ ലക്ഷ്യവും പ്രവര്‍ത്തനവും പരിചയപ്പെടുത്തും. വിജയശ്രീ, ഹരിശ്രീ മോഡല്‍ സ്‌കൂള്‍, ഡിജിറ്റല്‍ ലൈബ്രറി, എഴുത്ത് വായനക്കൂട്ടം, ഉറവുകള്‍, ഉണര്‍വ്വ്, രക്ഷാകര്‍തൃ ശാക്തീകരണം, നാടകശാല, ജാഗ്രത, കലാമുന്നേറ്റം, കായികമുന്നേറ്റം, ഹരിശ്രീ പോര്‍ട്ടല്‍, സ്പന്ദനം (എഴുത്തും കണക്കും), പെഡഗോജി ലാബ്, ജൈവം (ബയോഗ്യാസ് പ്ലാന്റ്), കമ്മ്യൂണിക്കേറ്റ് ഇന്‍ ഇംഗ്ലീഷ്, ഹരിശ്രീ കൈപുസ്തകം, ഹൈസ്‌കൂള്‍ അധ്യാപക സംഗമം, വിജയോത്സവം) തുടങ്ങിയവ ഇതിന്റെ ഭാഗമായി പരിചയപ്പെടുക. പരിപാടിയില്‍ വിജയകരമായി നടത്തിയ വിദ്യാഭ്യാസ മാത്യകകള്‍ അവതരിപ്പിക്കും. സംഗമത്തില ഗ്രാമ, ബ്ലോക്ക്, മുന്‍സിപ്പല്‍ ചെയര്‍മാന്‍മാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, എം.എല്‍.എമാര്‍ എന്നീ ജനപ്രതിനിധികളുടെ പൂര്‍ണ്ണമായ സഹകരണവും സാന്നിദ്ധ്യവും ഉണ്ടാവും.
ജില്ലാ പഞ്ചായത്തും ഡയറ്റ് സംയുക്തമായാണ് ഹരിശ്രീ നടപ്പാക്കുന്നത്. 2016 ലെ വി.എച്ച്.എസ്.ഇ പരീക്ഷയില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനം, 2016 എസ്.എസ്.എല്‍.സി പരീക്ഷയില്‍ 1309 ഫുള്‍ എപ്ലസ്, കായികമേളയില്‍ രണ്ടാം സ്ഥാനം എന്നിങ്ങനെയുള്ള നേട്ടങ്ങള്‍ ഇതുവഴി ജില്ലയ്ക്ക് കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പദ്ധതിക്ക് വേണ്ടിയുള്ള വിഭവ സമാഹരണം വിവിധ മേഖലകളില്‍ നിന്നും കണ്ടെത്തും. അഞ്ചുവര്‍ഷത്തെ നേട്ടം മുന്നില്‍ കണ്ടുകൊണ്ട് . ഓരോ വിദ്യാലയവും മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. സംഗമം ആവിഷ്‌കരിക്കുന്ന ഹരിശ്രീ മോഡല്‍ സമഗ്ര വിദ്യാഭ്യാസ പരിപാടി സ്‌കൂളുകളെ പൊതു സമൂഹത്തിന്റെ മുന്‍പില്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയുന്ന മാതൃകയാക്കി മാറ്റാന്‍ രക്ഷിതാക്കളുടെയും അധ്യാപക സമൂഹത്തിന്റെയും വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ സഹകരണവും പിന്തുണയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."