കുട്ടികളുടെ അശോകേട്ടന്‍ ഇന്ന് പടിയിറങ്ങുന്നു
ചേലേമ്പ്ര: പുല്ലിപ്പറമ്പ് പ്രദേശത്തെ രണ്ട് തലമുറക്ക് സുപരിചിതനാണ് തോട്ടോളി അശോകന്‍. പുല്ലിപ്പറമ്പ് എസ്.വി.എ യു.പി സ്‌കൂളില്‍ പഠിച്ച ഏതൊരു കുട്ടിക്കും ചിരിച്ച് തലയാട്ടി പരിചയം പുതുക്കുന്ന അശോകേട്ടനെ മറക്കാനാവില്ല. സ്‌കൂളിലെ വരാന്തയില്‍ തൂക്കിയിട്ട ബെല്ലിനും അശോകനും തമ്മിലുള്ള സൗഹൃദം തുടങ്ങിയിട്ട് 36 വര്‍ഷവും ഏഴ് മാസവും കഴിഞ്ഞിരിക്കുന്നു.
നാട്ടകാരുടെ സ്വന്തം അശോകേട്ടന്‍ സര്‍വിസില്‍ നിന്ന് വിരമിക്കുകയാണ്. ഒപ്പം 24 വര്‍ഷം കഴിഞ്ഞ് സേവനം അവസാനിക്കുന്ന വിജയലക്ഷ്മി ടീച്ചറും. സ്‌കൂളിന്റെ ആദ്യകാല ശില്‍പികളില്‍ പലരെയും നേരിട്ടു പരിചയമുള്ളയാളാണ് അശോകന്‍. സ്ഥാപക മാനേജരായിരുന്ന ടി അപ്പുക്കുട്ടിയുടെ വീട്ടിലാണ് അശോകന്റെ ചെറുപ്പകാലം. ഏഴ് വരെയുളള പ്രാഥമിക വിദ്യഭ്യാസവും അശോകന്‍ നടത്തിയത് ഈ സ്‌കൂളില്‍ തന്നെയായിരുന്നു.
കടലുണ്ടിയിലാണ് ഇപ്പോള്‍ താമസം. എട്ടാം ക്ലാസില്‍ ചേരുന്നതിന് വേണ്ടി ചാലിയത്തേക്ക് പോയി പത്ത് പാസായി പത്തൊന്‍പതാം വയസ്സില്‍ അശോകന്‍ പ്യൂണായി എസ്.വി.എയു.പി സ്‌കൂളില്‍ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. അവധി ദിനങ്ങള്‍ പോലും സ്‌കൂള്‍ വരാന്തയില്‍ കുട്ടികളുടെ സ്‌നേഹത്തിന്റെ നിറവസന്തമായ അശോകന്‍ എത്താറുണ്ട്. പുല്ലിപ്പറമ്പെന്ന ദേശത്തോടുളള ഇഷ്ടമാണ് എന്നും മനസ്സിലുള്ളതെന്ന് അശോകന്‍ പറയുന്നു.
അനിതയാണ് ഭാര്യ . അശ്വതിയും അനന്തകൃഷ്ണനും മക്കളാണ്. സര്‍വിസില്‍ നിന്നു വിരമിക്കുന്ന ്അശോകനും വിജയലകഷ്മി ടീച്ചര്‍ക്കും ഇന്ന് സ്‌കൂളില്‍ യാത്രയയപ്പ് പരിപാടി ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."