ഡി.സി.സികളില്‍ കണ്ട്രോള് റൂമിന്റെ ചുമതല നല്കി
തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി കെ.പി.സി.സിയുടെ നേതൃത്വത്തില്‍ ആരംഭിച്ച കണ്ട്രോള് റൂമുകള്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളിലേക്കും വ്യാപിപ്പിച്ചു.
ഇതിനായി ജില്ലാ തലത്തില്‍ പ്രത്യേകം ചുമതല നല്‍കുകയും ചെയ്തു. കെ.പി.സിസി ഓഫിസിലെ കണ്ട്രോള് റൂമിന്റെ ചുമതല കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി.അനില്‍കുമാറിനു തന്നെയാണ്.
എം.മുരളി (തിരുവനന്തപുരം), ഡി.സുഗതന് (കൊല്ലം), ശരത്ചന്ദ്ര പ്രസാദ് (പത്തനംതിട്ട), പാലോട് രവി (ആലപ്പുഴ), കെ.കെ. കൊച്ചുമുഹമ്മദ് (കോട്ടയം), ടോമി കല്ലാനി (ഇടുക്കി), റോയ് കെ.പൗലോസ് (എറണാകുളം), ശുരനാട് രാജശേഖരന് (തൃശൂര്‍), ഒ.അബ്ദുല്‍ റഹ്മാന്‍കുട്ടി (പാലക്കാട്), എ.എ.ഷുക്കൂര്‍ (മലപ്പുറം), കെ.ശിവദാസന്‍ നായര്‍ (കോഴിക്കോട്), കെ.സുരേന്ദ്രന് (വയനാട്), സി.പി.മുഹമ്മദ്(കണ്ണൂര്‍), എന്‍.സുബ്രമണ്യന്‍(കാസര്‍ഗോഡ്) എന്നീ കെ.പി.സി.സി ഭാരവാഹികള്‍ക്കാണ് ജില്ലാ കണ്ട്രോള് റൂമുകളുടെ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല.
കൂടാതെ ഓരോ ജില്ലയിലേയും കെ.പി.സി.സി ഭാരവാഹികള്‍ തങ്ങളുടെ ജില്ലയിലെ സംവിധാനങ്ങളുമായി ഒത്തൊരുമിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും മുല്ലപ്പള്ളി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."