യാത്രക്കാര്‍ക്ക് നോമ്പുതുറയൊരുക്കി കൊടക്കാട് എസ്.കെ.എസ്.എസ്.എഫ്
മണ്ണാര്‍ക്കാട്: എസ്.കെ.എസ്.എസ്.എഫ് കൊടക്കാട് ശാഖ പ്രവര്‍ത്തകര്‍ നടത്തുന്ന നോമ്പ്തുറ ശ്രദ്ധേയമാവുന്നു. റമദാനിലെ മുഴുവന്‍ ദിവസങ്ങളിലും കൊടക്കാട് ജുമാ മസ്ജിദിനോട് ചേര്‍ന്നുള്ള മനാറുല്‍ ഇസ്‌ലാം മദ്‌റസയുടെ മുറ്റത്ത് വലിയ പന്തലൊരുക്കിയാണ് നോമ്പ് തുറ നടത്തുന്നത്. വര്‍ഷങ്ങളോളമായി ഈ രീതിയിലുള്ള നോമ്പ് തുറ തുടങ്ങിയിട്ട്. മരുന്ന് കഞ്ഞിയാണ് ഇവിടുത്തെ നോമ്പ് തുറ സ്‌പെഷല്‍. അതുപോലെ തന്നെ ഇതിലെ മറ്റൊരു സവിശേഷത നോമ്പ് തുറക്കാന്‍ ഏകദേശം ഒരു മണിക്കൂര്‍കൂടി ഉണ്ടാവുമ്പോള്‍ പ്രവര്‍ത്തകര്‍ 'യാത്രക്കാര്‍ക്ക് നോമ്പ്തുറക്കാന്‍ സ്വാഗതം'എന്നെഴുതിയ ബോര്‍ഡ് പിടിച്ച് ദേശീയ പാതക്ക് (213) അരികെ നിന്ന് യാത്രക്കാരെ ക്ഷണിക്കാനിറങ്ങും. നിരവധി പ്രൈവറ്റ് ബസ്സുകളും, കെ.എസ്.ആര്‍.ടി.സി ബസ്സുകളും ഇവിടെ നിറുത്തി നോമ്പ് തുറക്കുള്ള വിഭവങ്ങള്‍ സ്വീകരിക്കുന്നത് നിത്യ കാഴ്ചയാണ്. അതുപോലെ ഹൈവെ പൊലിസ്, നാട്ടുകല്‍ പൊലിസ് തുടങ്ങി നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഇവിടെ എത്തി നോമ്പ് തുറക്കുന്നുണ്ട്.
പ്രവാസികളുടെയും നാട്ടുകാരുടെയും സഹായ സഹകരണത്തോടെ വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ഈ നോമ്പ് തുറക്ക് യാത്രക്കാരായ നോമ്പ്കാരുടെ അഭിനന്ദന പ്രവാഹമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. കുടുംമ്പത്തോടൊപ്പം യാത്ര ചെയ്യുന്നവര്‍ക്കും ഇവിടുത്തെ നോമ്പ്തുറ വളരെയധികം ആശ്വാസകരമാണ്. റമദാന്‍ മാസത്തില്‍ മറ്റെല്ലാം മാറ്റിവെച്ച് ഇവിടുത്തെ നോമ്പ്തുറക്കുള്ള വിഭവങ്ങളൊരുക്കാന്‍ സജീവ സഹകരണത്തോടെ എസ്.കെ.എസ്.എസ്.എഫ്‌ന്റെ പ്രവര്‍ത്തകര്‍ നിറസാന്നിധ്യമാണ്.
നോമ്പുതുറയോടനുബന്ദിച്ച് എല്ലാവര്‍ഷവും നടത്തുന്നത് പോലെ ഈ വര്‍ഷവും നോമ്പ് 29 ന് അതിവിപുലമായ രീതിയില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുക്കുന്ന സമൂഹ നോമ്പുതുറയും ഒരുക്കിയിട്ടുണ്ട്. മഹല്ല് പ്രസിഡന്റ് പി.കെ സയ്യിദ് ഇമ്പിച്ചി കോയ തങ്ങളുടെ നേതൃത്വത്തിലാണ് എസ്.കെ.എസ്.എസ്.എഫ് നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോവുന്നത്. ഇസ്മായില്‍ സി.കെ അബ്ദുല്‍ നാസര്‍, മണ്ണില്‍ ജാഫര്‍ മുതുകുറ്റി, റഫീഖ് ടി.കെ, സലാം നാലകത്ത്, അബി സി.കെ തുടങ്ങി മുപ്പതിലധികം പ്രവര്‍ത്തകരുടെ സജീവ പ്രവര്‍ത്തനം ഇവിടുത്തെ നിത്യകാഴ്ചയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."