HOME
DETAILS
MAL
മൂന്ന് ഷഹീന്‍ബാഗ് സമരക്കാര്‍ക്ക് ജാമ്യം
backup
March 30 2020 | 23:03 PM
\
ന്യൂഡല്‍ഹി: ഷഹീന്‍ബാഗ് സമരപ്പന്തല്‍ പൊളിച്ചുനീക്കുന്നതിനിടെ പൊലിസ് അറസ്റ്റ് ചെയ്ത മൂന്നുപേര്‍ക്ക് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചു. കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ജയിലുകളിലെ തിരക്ക് കുറയ്ക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മൂന്നുപേര്‍ക്കും ജാമ്യം അനുവദിച്ചത്.
കര്‍ഫ്യൂ ലംഘിച്ച് സമരപ്പന്തലില്‍ തടിച്ചുകൂടിയെന്നാരോപിച്ച് മാര്‍ച്ച് 25നാണ് സ്ത്രീകള്‍ നടത്തിയിരുന്ന സമരത്തിന് സുരക്ഷയൊരുക്കിയിരുന്ന സയ്ദ് തസീര്‍ അഹമ്മദ്, ഷാന്‍ മുഹമ്മദ്, സയ്ദ് മസൂദ് അഹമ്മദ് എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് ജാമ്യം നല്‍കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തു.
ഇവര്‍ പുറത്തിറങ്ങിയാല്‍ വീണ്ടും ആളുകളെ സംഘടിപ്പിച്ച് സമരം തുടരാന്‍ സാധ്യതയുണ്ടെന്നും അത് കൊവിഡ് തടയാനുള്ള സര്‍ക്കാര്‍ നടപടികള്‍ക്ക് വിലങ്ങുതടിയാകുമെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍, അത് തടയാന്‍ ശക്തമായ നിബന്ധനകള്‍ വച്ചാല്‍ മതിയെന്നായിരുന്നു കോടതിയുടെ നിലപാട്. ഷഹീന്‍ബാഗിലെ സമരപ്പന്തല്‍ നില്ക്കുന്ന സ്ഥലത്ത് പ്രതിഷേധം നടത്തുകയെന്ന ഉദ്ദേശത്തോടെ പ്രവേശിക്കരുത്, പൗരത്വനിയമ ഭേദഗതി, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍, പൗരത്വപ്പട്ടിക എന്നിവയെക്കുറിച്ച് സാമൂഹ്യമാധ്യമങ്ങള്‍, അച്ചടി, ദൃശ്യ മാധ്യമങ്ങള്‍ എന്നിവയിലൊന്നും അഭിപ്രായപ്രകടനം നടത്തരുത്, എല്ലാ തിങ്കളാഴ്ചയും കാലത്ത് 10ന് ഷഹീന്‍ബാഗ് പൊലിസ് സ്റ്റേഷനില്‍ ഹാജരായി ഒപ്പിടണം എന്നിവയാണ് നിബന്ധനകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."