'ഇരട്ട നീതി നടപ്പിലാക്കുന്നത് പ്രതിഷേധാര്‍ഹം'
പരപ്പനങ്ങാടി: മോട്ടോര്‍ വാഹന നിയമലംഘനം നടത്തുന്നതിന്റെ പേരില്‍ പാവപ്പെട്ട ഓട്ടോ, ടാക്‌സി തൊഴിലാളികള്‍ക്കെതിരേയും ഇരുചക്രവാഹനങ്ങളടക്കമുള്ളവക്കെതിരേയും നിരന്തരമായി പരിശോധന നടത്തി പിഴ ഈടാക്കുകയും കേസെടുക്കുകയും ചെയ്യുന്ന അധികൃതര്‍ പരസ്യമായി നിയമം ലംഘിക്കുന്ന സിഡ്‌കോ ചെയര്‍മാനെതിരേ നടപടി സ്വീകാരിക്കാത്തതില്‍ നഗരസഭ യൂത്ത് ലീഗ് പ്രതിഷേധിച്ചു.
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കാബിനറ്റ് റാങ്കിലുള്ളവര്‍ക്ക് അനുവദിച്ചിട്ടുള്ള കേരളസ്റ്റേറ്റ് എന്നെഴുതിയ ചുവന്ന ബോര്‍ഡ് സിഡ്‌കോ ചെയര്‍മാന്റെ വാഹനത്തില്‍ നമ്പര്‍പ്ലേറ്റിനോട് ചേര്‍ന്ന് പ്രദര്‍ശിപ്പിച്ചിട്ടും കണ്ടില്ലെന്നു നടിക്കുന്ന പൊലിസ്, മോട്ടോര്‍വാഹന വകുപ്പുകളും കുറ്റകരമായ അനാസ്ഥയാണ് കാട്ടുന്നതെന്നും യോഗം വിലയിരുത്തി. പി അലിഅക്ബര്‍, നവാസ് ചിറമംഗലം, കെ.കെ ജാഫര്‍, പി.വി അനീഷ്, നിഷാദ് മടപ്പള്ളി, അസീസ് ഉള്ളണം, ടി.ആര്‍ റസാക്ക്, എം ഹനീഫ, പി.പി ഷാഹുല്‍ഹമീദ്, എം അയ്യൂബ്, കെ.സി കോയ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."