HOME
DETAILS
MAL
അഫ്ഗാനില്‍ താലിബാന് ആക്രമണം; 11 സൈനികര്‍ കൊല്ലപ്പെട്ടു
backup
March 30 2020 | 23:03 PM
കാബൂള്‍: അഫ്ഗാനില്‍ താലിബാന് നടത്തിയ ഭീകരാക്രമണത്തില്‍ 11 അഫ്ഗാന് സൈനികര്‍ കൊല്ലപ്പെട്ടു. പത്തിലേറെ പേര്‍ക്കു പരുക്കേറ്റിട്ടുമുണ്ട്. നോര്‍ത്ത് അഫ്ഗാന്, സൗത്ത് അഫ്ഗാന് എന്നിവിടങ്ങളിലായി രണ്ട് ആക്രമണങ്ങളാണ് നടന്നത്.
സാബൂളിലും ബഗ്ലാനിലുമായി രണ്ടു മിലിട്ടറി ചെക്പോയിന്റുകളിലാണ് ആക്രമണം നടന്നത്.
താലിബാനുമായി സമാധാന ചര്‍ച്ച നടത്താന്‍ അമേരിക്കയുടെ നിര്‍ദേശപ്രകാരം അഫ്ഗാന് സര്‍ക്കാര്‍ 21 അംഗ സംഘത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇവരുമായി ചര്‍ച്ചയ്ക്കില്ലെന്നു താലിബാന് വ്യക്തമാക്കി മണിക്കൂറുകള്‍ക്കകമായിരുന്നു ആക്രമണം.നേരത്തെ അമേരിക്കയും താലിബാനും തമ്മില്‍ സമാധാന കരാറില്‍ ഒപ്പിട്ടിരുന്നു. ഇരു വിഭാഗത്തിന്റെയും തടവുകാരെ പരസ്പരം വിട്ടയയ്ക്കാമെന്നും അഫ്ഗാനില്‍നിന്ന് അമേരിക്കന്‍ സൈന്യം പിന്മാറാമെന്നുമായിരുന്നു ധാരണ. എന്നാല്‍, താലിബാന് തടവുകാരെ വിട്ടയയ്ക്കാന് അഫ്ഗാന് സര്‍ക്കാര്‍ തയാറായില്ല. ഇതോടെ താലിബാന് ആക്രമണം പുനരാരംഭിച്ചു. പിന്നാലെ, തടവുകാരെ നിബന്ധനകള്‍ക്കു വിധേയമായി ഘട്ടംഘട്ടമായി വിട്ടയയ്ക്കാമെന്ന് അഫ്ഗാന് വ്യക്തമാക്കി. എന്നാല്‍, ഇതു താലിബാന് തള്ളി. പിന്നാലെയായിരുന്നു ചര്‍ച്ചകള്‍ക്കായി അമേരിക്ക ഇടപെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."