പൊന്നാനിയില്‍ മാധ്യമപ്രവര്‍ത്തകനെ കൈയേറ്റം ചെയ്തു
പൊന്നാനി: ബി.ജെ.പി ചമ്രവട്ടം ജങ്ഷനില്‍ നടത്തിയ റോഡ് ഉപരോധം ഫോട്ടോയെടുക്കാന്‍ ശ്രമിച്ച മലയാള മനോരമ ഫോട്ടോഗ്രാഫര്‍ രാജനെ ഒരു സംഘം ബി.ജെ.പി പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു .
ഇന്നലെ രാവിലെ പതിനൊന്നോടെയാണ് സംഭവം. ചമ്രവട്ടം ജങ്ഷനില്‍ മണിക്കൂറുകള്‍ നീണ്ട റോഡ് ഉപരോധം ഫോട്ടോയെടുക്കാന്‍ ശ്രമിച്ചതിനാണ് മാധ്യമപ്രവര്‍ത്തകനായ രാജനെ ബി.ജെ.പി പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തത്.
ഇതിനിടെ മുതിര്‍ന്ന നേതാക്കളെത്തിയതിനാല് കൂടുതല്‍ അനിഷ്ട സംഭവങ്ങളുണ്ടായില്ല. ഗതാഗതം മുടക്കിയുള്ള ഉപരോധത്തിന് പൊലിസും നിയമവിരുദ്ധമായി കൂട്ടുനിന്നതായി ആരോപണമുണ്ട്. കഴിഞ്ഞ ദിവസം പൊന്നാനി പൊലിസ് സ്റ്റേഷനില്‍ ബി.ജെ.പി-ഡി.വൈ.എഫ്.ഐ സംഘര്‍ഷം നടന്നിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് നഗരത്തില്‍ ബി.ജെ.പി റോഡ് ഉപരോധിച്ചത്. റോഡ് ഉപരോധത്തിന് ശോഭാ സുരേന്ദ്രന്, സുരേന്ദ്രന്, രവിതേലത്ത് എന്നിവര്‍ നേതൃത്വം നല്കി .
മാധ്യമ പ്രവര്‍ത്തകനെ കൈയേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് പൊന്നാനി പ്രസ്ക്ലബ് നഗരത്തില്‍ പ്രകടനം നടത്തി. നൗഷാദ്, നദീര്‍, ഹാഷിം നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."